Wednesday, February 25, 2026

മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്'; ഒരുകെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല -വി.ഡി സതീശൻ

കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം ഒരു കെ.എസ്.യുക്കാരനും മന്ത്രിയു​ടെ അടുത്തേക്ക് എത്തിയിട്ടില്ല. പ്രതിഷേധ സ്ഥലത്ത് മൂന്നോ നാലോ കെ.എസ്.യുക്കാരും 35 ​പൊലീസുകാരുമാണ് ഉണ്ടായിരുന്നത്. മന്ത്രിക്കെതിരെ കൈയേറ്റമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാൻ ഒരു മടിയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു."
 കേരളത്തിൽ ഇപ്പോൾ എന്ത് നടന്നാലും തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതാണ് രീതി. ത​െന്റ പി.ആർ സംസ്ഥാനത്തെ മന്ത്രിമാരും സി.പി.എം നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ് അതിൽ തനിക്ക് ഒരു വിരോധവുമില്ല. മന്ത്രിക്കെതിരായ കരി​ങ്കൊടി പ്രതിഷേധം തുടരുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു. കേരളത്തിലെ ആരോഗ്യ വകുപ്പ് ഇങ്ങനെ തകർന്നതിൽ തനിക്ക് ഉത്തരാവാദിത്തമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു."

മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്'; ഒരുകെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല -വി.ഡി സതീശൻ

കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പ...