Wednesday, February 4, 2026

എസ്.ഐ.ആർ,സുപ്രിംകോടതിയിൽ സ്വയം വാദിച്ച് മമത; രണ്ട് ദിവസത്തിനുള്ളിൽ മമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി

സുപ്രിംകോടതിയിൽ സ്വന്തം കേസ് നേരിട്ട് വാദിക്കുന്ന ആദ്യത്തെ സിറ്റിംഗ് മുഖ്യമന്ത്രിയായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മാറി."
 
ന്യുഡൽഹി: എസ്‌ഐആറിൽ ആധാർകാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്നും, എന്തുകൊണ്ടാണ് അസമിൽ എസ്‌ഐആർ നടപ്പാക്കത്തതെന്നും മമത  ബാനർജി ചോദിച്ചു.വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എസ്‌ഐആറിന്റെ പേരിൽ ബംഗാളിനെ ലക്ഷ്യമിടുകയാണെന്ന് മമത ബാനർജി. എസ്‌ഐആറിനെതിരെ സമർപ്പിച്ച പുതിയ ഹരജിയിൽ വാദിക്കുകയായിരുന്നു മമത ബാനർജി.
തൊഴിൽ സമ്മർദം താങ്ങാൻ കഴിയാതെ ബിഎൽഒമാർ ഉൾപ്പടെ ആത്മഹത്യ ചെയ്തു. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ആണെന്നും മമത ബാനർജി പറഞ്ഞു. ഹരജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കും. രണ്ട് ദിവസത്തിനുള്ളിൽ മമമത ബാനർജി ഉന്നയിച്ച വിഷയങ്ങളിൽ മറുപടി നൽകണമെന്ന് സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്."
 

No comments:

Post a Comment

രക്ഷിതാക്കളേ,മക്കളുമായി റോഡിലിറക്കുമ്പോള്‍ കൈവിടല്ലേ

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഒരു ബസ് ഡ്രൈവറുടെ കരുതലിൽ ഒരു കൊച്ചു കുട്ടി യുടെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ടത് കണ്ടു നിന്ന വരേയും, വീഡിയോ ദൃശ്...