LATEST

6/recent/ticker-posts

രക്ഷിതാക്കളേ,മക്കളുമായി റോഡിലിറക്കുമ്പോള്‍ കൈവിടല്ലേ

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഒരു ബസ് ഡ്രൈവറുടെ കരുതലിൽ ഒരു കൊച്ചു കുട്ടി യുടെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ടത് കണ്ടു നിന്ന വരേയും, വീഡിയോ ദൃശ്യങ്ങൾ കണ്ട വരേയും തെല്ലൊന്നുമല്ല ആശങ്ക യിലാഴ്ത്തിയത്.എന്നിട്ടും ആ കുഞ്ഞിനെ ശ്രദ്ധിക്കാൻ അതിൻ്റ കൂടെയുള്ള വരുടെ അലംഭാവം ഏറെ ചർച്ചയായിരുന്നു.ഭാഗ്യം കൊണ്ടും  ആ ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടും വലിയ ഒരു ദുഃഖ കരമമായകാഴ്ച ഇല്ലാതെ ആയി എന്നതിൽ ആശ്വാസം നൽകുന്നു.എന്നാൽ ഇതേപോലെ മക്കളുമായി റോഡിൽ ഇറങ്ങി യ ഒരു കുടുംബത്തിന്റെ ദയനീയ അവസ്ഥ യാണ് സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾ ക്ക് കാരണമായി മാറിയത്.

ഗുജറാത്തിലെ വാപിയില്‍ നടന്ന അതിദാരുണമായ ഒരു റോഡപകടത്തിന്‍റെ വാർത്താദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കും ആശങ്കകള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

ചാല മുക്താനന്ദ് മാർഗില്‍ ജനുവരി 30-ന് വൈകുന്നേരം നടന്ന സംഭവത്തില്‍ ഒരു പിഞ്ചുകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ബൈക്കിടിച്ചു വീണത്.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, ആദ്യം അമ്മയുടെ കൈപിടിച്ചു നടന്നിരുന്ന കുട്ടി അപ്രതീക്ഷിതമായി പിടിവിടുവിച്ച്‌ മറുഭാഗത്തേക്ക് ഓടുകയായിരുന്നു.

ഈ സമയം ഇതുവഴി വന്ന മോട്ടോർ സൈക്കിള്‍ കുട്ടിയെ ഇടിച്ചുതെറിപ്പിക്കുകയും റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിന് സമീപത്തേക്ക് കുട്ടി തെറിച്ചുവീഴുകയും ചെയ്തു.

നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അമ്മയും നാട്ടുകാരും ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് അതീവ ഗുരുതരമാണെന്നാണ് വിവരം.

ഈ അപകടത്തിന്‍റെ വീഡിയോ പുറത്തുവന്നതോടെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. തിരക്കേറിയ റോഡുകളില്‍ കുട്ടികളുടെ കൈ മുറുകെ പിടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച്‌ പലരും പ്രതികരിച്ചു.

കുട്ടിയെ ഓടാൻ അനുവദിച്ച അമ്മയുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, സാധാരണ വേഗതയില്‍ വന്ന ബൈക്ക് യാത്രക്കാരൻ ഇത്തരം സാഹചര്യങ്ങളില്‍ അനാവശ്യമായി ക്രൂശിക്കപ്പെടുമെന്ന് മറ്റു ചിലർ ചൂണ്ടിക്കാട്ടുന്നു.

സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ച പല മാതാപിതാക്കളും പറയുന്നത്, കുട്ടികള്‍ എത്ര വാശിപിടിച്ചാലും അപകടസാധ്യതയുള്ള ഇടങ്ങളില്‍ അവരുടെ കൈ വിടരുതെന്നാണ്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നാട് പ്രാർഥനയോടെ കാത്തിരിക്കുകയാണ്.