Wednesday, February 4, 2026

മമ്മാ, പപ്പാ, ക്ഷമിക്കണം. നിങ്ങള് ഞങ്ങളോട് ഉപേക്ഷിക്കാന് ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങള് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നിങ്ങൾക്ക് ഇപ്പോൾ മനസ്സിലാകും. ഈ ഗെയിം ഞങ്ങളുടെ ജീവിതമായിരുന്നു'

ഗാസിയാബാദ്: വീണ്ടും ഓണ്ലൈൻ ഗെയിം ആത്മഹത്യ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരാണ് ജീവനൊടുക്കിയത്.നിഷിക (16), പ്രാചി (14), പാഖി (12) എന്നിവരാണ് മരിച്ചത്. ഒമ്ബതാം നിലയിലുള്ള ഇവരുടെ അപാര്ട്ട്മെന്റില്നിന്ന് ചാടിയാണ് കുട്ടികള് ജീവനൊടുക്കിയത്. ഓണ്ലൈന് ഗെയിമാണ് ഇതിന് പിന്നിലെന്നാണ് പൊലിസിന്റെ നിഗമനം. മൂന്ന് കുട്ടികളും ഗെയിമിങ്ങിന് അടികളായിരുന്നു എന്നും പൊലിസ് പറയുന്നു.സംഭവസ്ഥലത്തുനിന്ന് പൊലിസ് ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. 'മമ്മാ, പപ്പാ, ക്ഷമിക്കണം. നിങ്ങള് ഞങ്ങളോട് ഉപേക്ഷിക്കാന് ആവശ്യപ്പെട്ട ഗെയിമിനെ ഞങ്ങള് എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് നിങ്ങള്ക്ക് ഇപ്പോള് മനസ്സിലാകും. ഈ ഗെയിം ഞങ്ങളുടെ ജീവിതമായിരുന്നു' എന്നാണ് കുറിപ്പില് പറയുന്നത്.ഓണ്ലൈന് ഗെയിമിങ്ങിനെ മാതാപിതാക്കള് എതിര്ത്തതായിരിക്കാം മരണ കാരണമെന്നും പൊലിസ് പറയുന്നു. കുട്ടികള് കളിച്ച ഗെയിമിലെ അവസാന ടാസ്ക് ആത്മഹത്യയാണെന്ന് പിതാവും പറയുന്നു.

പുലര്ച്ചെ രണ്ട് മണിയോടെയാണ് കുട്ടികള് ഈ കടുംകൈ ചെയ്യുന്നത്. അപാര്ട്ട്മെന്റിലെ പൂജാമുറിക്കകത്ത് കയറിയ കുട്ടികള് വാതില് അകത്തുനിന്നും പൂട്ടി ജനാലക്കരികെ കസേര വെച്ച്‌ ഓരോരുത്തരായി താഴേക്ക് ചാടുകയായിരുന്നു. കുട്ടികള് വീഴുന്ന ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരും അയല്ക്കാരും ചേര്ന്ന് ആശുപത്രിയില് എത്തിച്ചു. എന്നാല് ഗുരുതര പരുക്കേറ്റ മൂന്നുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.രണ്ട് മൂന്ന് വര്ഷങ്ങളായി ഇവര് ഓണ്ലൈന് ഗെയിമുകള്ക്ക് അടിമപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. ഓണ്ലെന് ടാസ്ക് അടിസ്ഥാനമാക്കിയുള്ള കൊറിയൻ ലവർ ഗെയിമാണ് അവര് കളിച്ചിരുന്നത്

തങ്ങള് ഇന്ത്യക്കാരല്ലെന്നും കൊറിയന് രാജകുമാരികളാണെന്നുമാണ് കുട്ടികൾ അവകാശപ്പെട്ടിരുന്നത്. മൂന്നുപേരും സ്വന്തമായി കൊറിയന് പേരുകളും നല്കിയിട്ടുണ്ട്.

കുട്ടികള് ഏകദേശം രണ്ടര വര്ഷമായി ഗെയിമില് ഏര്പ്പെട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. കുടുംബജീവിതത്തില്നിന്ന് കൂടുതല് അകന്നു നില്ക്കണമെന്ന് ഗെയിം ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുളിയും ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെ ദൈനംദിന ജീവിതത്തിലെ മിക്ക കാര്യങ്ങളും കുട്ടികള് ഒരുമിച്ചാണ് ചെയ്തിരുന്നത്.

No comments:

Post a Comment

രക്ഷിതാക്കളേ,മക്കളുമായി റോഡിലിറക്കുമ്പോള്‍ കൈവിടല്ലേ

കഴിഞ്ഞ ദിവസം നമ്മുടെ നാട്ടിൽ ഒരു ബസ് ഡ്രൈവറുടെ കരുതലിൽ ഒരു കൊച്ചു കുട്ടി യുടെ ജീവൻ തലനാരിഴക്ക് രക്ഷപ്പെട്ടത് കണ്ടു നിന്ന വരേയും, വീഡിയോ ദൃശ്...