മലപ്പുറം: മലപ്പുറത്ത് പള്ളിയില്‍ ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീന്‍ ആണ് പിടിയിലായത്.
മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റില്‍ ഫോണ്‍ വില്‍ക്കാന്‍ എത്തിയപ്പോള്‍ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച വൈകീട്ടുള്ള നിസ്‌കാര സമയത്താണ് സംഭവം. തിരുനാവായ രാങ്ങാട്ടൂര്‍ ജുമാ മസ്ജിദില്‍ നമസ്‌ക്കാരത്തിനിടെ പിറകില്‍ വച്ചിരുന്ന യുവാവിന്റെ മൊബൈല്‍ ഫോണ്‍ പ്രതി മോഷ്ടിക്കുകയായിരുന്നു. രാങ്ങാട്ടൂര്‍ സ്വദേശി അബൂബക്കര്‍ എന്ന കുഞ്ഞുട്ടിയുടെ മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്. ഈ ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്.