Thursday, February 26, 2026

വീട്ടമ്മ ഒളിപ്പിച്ചു വച്ച 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തി,കരയുകയല്ലേ വേറെന്തു വഴി

ഗൈസ്, എന്റെ അമ്മ കരയുകയാണ്. എന്‍റെ അച്ഛനില്‍ നിന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ ഒളിപ്പിച്ചു വച്ചിരുന്നു. ബാങ്ക് ഈ നോട്ടുകള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് ചിന്തിച്ച്‌ അവര്‍ കരയുകയാണ്''





വീട്ടുചെലവ് കഴിഞ്ഞ് ബാക്കിവരുന്ന ചില്ലറകള്‍ അടുക്കളയിലുള്ള അരിപ്പാത്രങ്ങളിലും റാക്കിലുമൊക്കെ സൂക്ഷിക്കുന്നത് ഇന്ത്യയിലെ വീട്ടമ്മമാരുടെ ഒരു പതിവാണ്.

ചിലപ്പോള്‍ എവിടെയാണ് വച്ചിരിക്കുന്നത് പോലും അവര്‍ മറന്നുപോകും. വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും അവ കണ്ണില്‍ പെടുന്നത്. ഇങ്ങനെ മറന്നുവച്ച നോട്ടുകള്‍ കണ്ടെത്തിയിട്ട് ഒരു പ്രയോജനമില്ലാത്ത അവസ്ഥയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ?

ഇൻസ്റ്റഗ്രാമില്‍ (@ayushidixit___) എന്ന ഉപയോക്താവ് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭര്‍ത്താവ് കാണാതെ ഒളിപ്പിച്ചുവച്ച 500ന്‍റെയും 1000ത്തിന്‍റെയും നോട്ടുകള്‍ 9 വര്‍ഷത്തിന് ശേഷം കണ്ടെത്തിയ വീട്ടമ്മയുടെ അവസ്ഥയാണ് വീഡിയോയിലുള്ളത്. 2016ല്‍ നിരോധിച്ച നോട്ടുകളാണ് വീട്ടമ്മ സൂക്ഷിച്ചുവച്ചിരുന്നത്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മുൻപ് സൂക്ഷിച്ചുവച്ച നോട്ടുകളായിരുന്നു ഇവ. അക്കാലത്തെ മറ്റു പലരെയും പോലെ, അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റി നല്‍കാനോ നിക്ഷേപിക്കാനോ പൗരന്മാർക്ക് പരിമിതമായ സമയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും, സമയപരിധിക്കുള്ളില്‍ എല്ലാവർക്കും അത് ചെയ്യാൻ കഴിഞ്ഞില്ല.

നിരോധിച്ച നോട്ടുകള്‍ കണ്ട് സങ്കടപ്പെട്ടിരിക്കുന്ന വീട്ടമ്മയുടെ വീഡിയോ മകളാണ് പകര്‍ത്തിയത്. ''ഗൈസ്, എന്റെ അമ്മ കരയുകയാണ്. എന്‍റെ അച്ഛനില്‍ നിന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ ഒളിപ്പിച്ചു വച്ചിരുന്നു. ബാങ്ക് ഈ നോട്ടുകള്‍ സ്വീകരിക്കുമോ ഇല്ലയോ എന്ന് ചിന്തിച്ച്‌ അവര്‍ കരയുകയാണ്'' മകള്‍ ചിരിച്ചുകൊണ്ട് വീഡിയോയില്‍ പറയുന്നുണ്ട്.

2016 നവംബര്‍ 8നാണ് 500, 1000 രൂപ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് പിൻവലിച്ചപ്പോള്‍, എല്ലാവർക്കും പഴയ കറൻസി യഥാസമയം മാറ്റിയെടുക്കാൻ കഴിഞ്ഞില്ല. വർഷങ്ങള്‍ക്ക് ശേഷവും, വീട്ടില്‍ അലമാരകളിലോ ലോക്കറുകളിലോ മറന്നുപോയ പെട്ടികളിലോ ഒളിപ്പിച്ചുവെച്ച അസാധു നോട്ടുകളുടെ കെട്ടുകള്‍ ആളുകള്‍ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള കഥകള്‍ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്.

പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള എല്ലാ ഔദ്യോഗിക സമയപരിധിയും റിസര്‍വ് ബാങ്ക് വർഷങ്ങള്‍ക്ക് മുമ്പേ അവസാനിപ്പിച്ചു. 2017 മാർച്ചിന് ശേഷം സാധാരണക്കാർക്ക് ഈ നോട്ടുകള്‍ ബാങ്കുകള്‍ വഴി മാറാൻ കഴിയില്ല. നിർഭാഗ്യവശാല്‍, ഈ നോട്ടുകള്‍ക്ക് ഇന്ന് സാമ്പത്തിക മൂല്യമില്ല.വളരെ വലിയ തുകയാണെങ്കില്‍, പ്രത്യേക സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയോ സുപ്രിം കോടതിയെയോ സമീപിക്കാം. എന്നാല്‍ ഇതിനുള്ള വക്കീല്‍ ഫീസും നിയമനടപടികളും ആ തുകയേക്കാള്‍ വലുതാകാൻ സാധ്യതയുണ്ട്. നിയമം അനുവദിക്കുന്ന എണ്ണത്തില്‍ താഴെയാണെങ്കില്‍ ഇവ ഒരു പഴയകാല ഓർമയായി സൂക്ഷിക്കാം.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും അധികം വിമര്‍ശവും പ്രതിഷേധവും വിളിച്ച്‌ വരുത്തിയ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍. നോട്ട് നിരോധനത്തിന്‍റെ പിന്നില്‍ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തില്‍ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ ഇത് അമ്പേ പാളുകയായിരുന്നു. സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിരുന്നു നോട്ട് നിരോധനം.

പള്ളിയില്‍ നിസ്‌കാരത്തിനിടെ മൊബൈല്‍ മോഷണം നടത്തിയ യുവാവ് പിടിയിൽ

മലപ്പുറം: മലപ്പുറത്ത് പള്ളിയില്‍ ആളുകള്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി പിടിയിൽ. നെന്മാറ സ്വദേശി ഷംസുദ്ദീന്‍ ...