Wednesday, February 11, 2026

*സ്കൂളിലും, സർക്കാർ പരിപാടികളിലും ‘വന്ദേമാതരം’ ആലപിക്കണം; മാർഗനിർദേശം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം*

ന്യൂഡൽഹി: സർക്കാർ പരിപാടികളിലും സ്കൂളുകളിലും ‘വന്ദേമാതരം’ ആലപിക്കണമെന്ന പുതിയ മാർഗ നിർദേശവുമായി കേന്ദ്രം. ദേശയീയ ഗീതം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള മാർഗനിർദേശം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇന്ന് രാവിലെയാണ് ഇതുസംബന്ധിച്ച മാർഗനിർദേശം പുറത്തിറക്കിയത്. മാത്രമല്ല ‘വന്ദേമാതരം’ ആലപിക്കുന്ന സമയത്ത് എല്ലാവരും ബഹുമാനാർത്ഥം എഴുനേറ്റ് നിൽക്കണമെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പത്മ പുരസ്കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാടികളിലും തിയേറ്ററുകൾ പോലുള്ള പൊതുഇടങ്ങളിലും ഇത് ആലപിക്കാം. എന്നാൽ തിയേറ്ററിൽ പൊതുജനം എഴുന്നേറ്റ് നിൽക്കണമെന്നത് നിർബന്ധമല്ല. 1937ൽ കോൺഗ്രസ് ഒഴിവാക്കിയ നാലുപദ്യങ്ങൾ ചേർത്ത് ആറു പദ്യങ്ങളും ആലപിക്കാമെന്നാണ് നിർദേശം.

ദേശീയ ഗാനത്തിന് തുല്യമായ പദവി വന്ദേമാതരത്തിന് നൽക്കണമെന്നാവശ്യപ്പെട്ട് വിവിധ കോടതികളിൽ ഹർജികൾ നിലനിൽക്കവെയാണ് കേന്ദ്രത്തിലെ പുതിയ നീക്കം. ദേശീയ ഗാനത്തിന് (ജന ഗണ മന) നിലവിലുള്ള പ്രോട്ടോക്കോളുകൾ ദേശീയ ഗീതത്തിനും ബാധകമാക്കുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്.

നിലവിൽ ദേശീയ ഗീതമായ വന്ദേമാതരത്തിന് പ്രത്യേക സംരക്ഷണം നൽകുന്നില്ല. 1971ലെ ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമപ്രകാരമാണിത്. ഈ നിയമമാണ് ഭേദഗതി ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട ബി ജെപിയും കോൺഗ്രസും തമ്മിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായിരുന്നു.  ഈ പശ്ചാത്തലത്തിൽ പുതിയ നിർദേശം വിവാദത്തിന് വഴിവയ്ക്കുമെന്ന് നിസംശയം പറയാം

ഹെൽത്ത് കെയർ ഫൗണ്ടേഷൻ 16-ാം വാർഷികാഘോഷവും കെ. മുഹമ്മദ് ഈസ അനുസ്മരണവും

പൂനൂർ: ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ പതിനാറാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തകനായിരുന്ന കെ. മുഹമ്മദ് ഈ...