Friday, February 13, 2026

പപ്പട മാണ് താരം,പപ്പടത്തെ ചൊല്ലി വിവാഹ സത്കാരത്തിനിടെ തമ്മിലടി

വാഹസത്കാരത്തില്‍ പപ്പടം വിളമ്പാത്തതിനെ ചൊല്ലി  കൂട്ടത്തല്ല് വൈറലാവുന്നു.കൊല്ലത്തും ഹരിപ്പാടും കൂട്ടത്തല്ല് നടന്നിരുന്നു. കഴിഞ്ഞ മാസം കോട്ടയം നാട്ടകത്തും പപ്പടത്തല്ല് നടന്നിരുന്നു.ഇതിന് പുറമെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് തമ്മിലടിച്ചത്.

ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നിറമണ്‍കരയിലാണ് സംഭവം

വിവാഹസത്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മില്‍തല്ല്. ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലർ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

വിവരം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഇരുവിഭാഗവും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. മുമ്പ് വിവാഹ സദ്യക്കിടെ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൊല്ലത്തും ഹരിപ്പാടും കൂട്ടത്തല്ല് നടന്നിരുന്നു. കഴിഞ്ഞ മാസം കോട്ടയം നാട്ടകത്തും പപ്പടത്തല്ല് നടന്നിരുന്നു

ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയും സമീപിക്കണമെന്ന് കാന്തപുരം"

കോട്ടക്കൽ:സുന്നി ഐക്യശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടതെന്നും, വാക്കുകൊണ്ടും പ്രവർത്തനങ്ങള്‍കൊണ്ടും ഇതിന് വിഘാതമാകുന്ന ഇട...