മാസാവസാനം കറണ്ട് ബില്ല് വരുമ്പോൾ നെഞ്ചിടിപ്പ് കൂടുക യും, ഇത്രയും എന്ന് നെറ്റി ചുളിക്കാത്തവർ ചുരുക്കമാണ്.കറണ്ട് ബില്ല് പകുതിയാക്കാൻ വഴി തേടുകയാണോ നിങ്ങൽ?അശ്രദ്ധ കൊണ്ടുണ്ടാകുന്നത് വലിയ നഷ്ടം എങ്ങനെ കുറയ്ക്കാം,വീടുകളിലെ കറണ്ട് ഉപഭോഗം കുറയ്ക്കാന്‍ വഴികളുണ്ടോ?
ഇതാ എളുപ്പവഴികള്‍ചില കാര്യങ്ങള് ശ്രദ്ധിച്ചാല് ഈ പ്രശ്നത്തിന് പരിഹാരം കാണാമെന്ന് കരണ്ട് തരുന്നവർ തന്നെ പറയുന്നു.അശ്രദ്ധമായ ചില ശീലങ്ങളും ഗുണനിലവാരമില്ലാത്ത ഇലക്‌ട്രോണിക് ഉപകരണങ്ങളുമാണ് പലപ്പോഴും ബില്ല് ഉയരാന് പ്രധാന കാരണം. എന്നാല് ദൈനംദിന ജീവിതത്തില് ചില ചെറിയ മാറ്റങ്ങള് വരുത്തിയാല് വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കാന് സാധിക്കും.
ഉപയോഗം കഴിഞ്ഞാല് ലൈറ്റും ഫാനും ഓഫ് ചെയ്യുക എന്നത് പ്രാഥമികമായ കാര്യമാണെങ്കിലും പലരും ശ്രദ്ധിക്കാത്ത ഒന്നാണ് പ്ലഗ്ഗുകള് ഊരിയിടുക എന്നത്. ടിവി, മൈക്രോവേവ് ഓവന്, ചാര്ജറുകള് തുടങ്ങിയവ സ്വിച്ച് ഓഫ് ചെയ്താലും പ്ലഗ് പോയിന്റില് കണക്‌ട് ചെയ്തിരുന്നാല് ചെറിയ അളവില് വൈദ്യുതി ഉപയോഗിക്കാറുണ്ട് (Standby power). അതിനാല് ഉപയോഗ ശേഷം പ്ലഗ് പൂര്ണമായും നീക്കം ചെയ്യുന്നത് ശീലമാക്കുക. വീടിനുള്ളിലെ പഴയ ഇന്കാന്ഡസെന്റ് ബള്ബുകള് മാറ്റി എല്ഇഡി ബള്ബുകള് ഉപയോഗിക്കുന്നതും വലിയ ലാഭമുണ്ടാക്കും. സാധാരണ ബള്ബുകളെ അപേക്ഷിച്ച് നാലിലൊന്ന് ഊര്ജ്ജം മാത്രമേ ഇവയ്ക്ക് ആവശ്യമായി വരുന്നുള്ളൂ
പഴക്കം ചെന്ന റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവ പുതിയ മോഡലുകളെ അപേക്ഷിച്ച് കൂടുതല് വൈദ്യുതി വലിച്ചെടുക്കുന്നവയാണ്. ഇത്തരം പഴയ ഉപകരണങ്ങള് മാറ്റി പുതിയ സ്റ്റാർ റേറ്റിങ് ഉള്ള ഉപകരണങ്ങള് വാങ്ങുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ലാഭകരമാണ്. കൂടാതെ, വീട്ടിലെ വയറിങിലുണ്ടാകുന്ന തകരാറുകളും എർത്ത് ലീക്കേജും അനാവശ്യമായി വൈദ്യുതി നഷ്ടപ്പെടാൻ കാരണമാകും.
കൃത്യമായ ഇടവേളകളിൽ വയറിങും മീറ്ററും പരിശോധിക്കുന്നത് സുരക്ഷിതത്വത്തിനും ബില്ല് കുറയ്ക്കാനും സഹായിക്കും. വീടിനുള്ളിലെ ഇൻസുലേഷന് മെച്ചപ്പെടുത്തുന്നതും എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം കുറയ്ക്കാനും സഹായിക്കും. ഈ ലളിതമായ ശീലങ്ങൾ പാലിക്കുന്നതിലൂടെ സാമ്പത്തിക ലാഭത്തിനൊപ്പം ഊര്ജ്ജ സംരക്ഷണത്തിലും നമുക്ക് പങ്കാളികളാകാം.