Wednesday, February 25, 2026

പരേതൻ ഹാജറുണ്ടോ...ഹാജറുണ്ടോ?മരിച്ച ആളോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ്

തൃശ്ശൂർ:ഒരു കൊല്ലം മുമ്പ് മരിച്ചുപോയ ആളോട് നേരിട്ട് ഹാജരായി തെളിവ് നല്‍കാൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന്റെ നോട്ടീസ്. അഞ്ച് വർഷം മുമ്പ് വയറ്റില്‍ കത്രിക കുടുങ്ങിയ തൃശൂർ കൂർക്കഞ്ചേരി സ്വദേശി ജോസഫ് പോളിനോടാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്.ജോസഫ് പോള്‍ കഴിഞ്ഞ വർഷം മരിച്ചിരുന്നു.

2020 ല്‍ തൃശൂ‍ർ മെഡിക്കല്‍ കോളജില്‍ വയറിലെ മുഴക്ക് ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ജോസഫ് പോളിന്റെ വയറില്‍ കത്രിക മറന്നുവെച്ചത്. അത് പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്ന് നീക്കം ചെയ്തെങ്കിലും കുടുംബവും ജോസഫ് പോളും നിയമപരമായി നീങ്ങുകയായിരുന്നു. അന്നത്തെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പില്‍ നിന്ന് ഫെബ്രുവരി 16 ന് ഒരു നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവത്തില്‍ തിരുവനന്തപുരത്ത് നേരിട്ടെത്തി തെളിവ് സമർപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

മൂന്നോ നാലോ കെ.എസ്.യുക്കാരും 35 പൊലീസുകാരുമാണ് ഉണ്ടായിരുന്നത്'; ഒരുകെ.എസ്.യുക്കാരനും മ​ന്ത്രിയുടെ അടുത്തെത്തിയിട്ടില്ല -വി.ഡി സതീശൻ

കെ.എസ്.യുക്കാർ മന്ത്രി വീണജോർജിനെ ആക്രമിച്ചുവെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തി. നിലവിൽ പ...