Sunday, February 15, 2026

ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ചു

*മുക്കം* :കാരശ്ശേരി വലിയപറമ്പിൽ ഭാര്യയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാമാതാവിന്റെ വീടിന് തീവച്ച്‌ യുവാവ്. ഇന്നലെ രാവിലെയാണ് സംഭവം.
പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടില്‍ റഷീദ്‌ ആണ് തീവച്ചത്. സംഭവത്തില്‍ ഇയാളെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു.
വലിയപറമ്പ് തടത്തിലിലെ ജമീലയുടെ വീടാണ് കത്തി നശിച്ചത്. ജമീലയുടെ മകളും ഭർത്താവായ റഷീദും കൊടിയത്തൂരിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെവച്ച്‌ നിരന്തരം ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നു.ഇത് സഹിക്കവയ്യാതെ വീട്ടുകാർ മകളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പരിക്കേറ്റ മകളെ ചികിത്സിക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയതോടെ റഷീദ് വീട്ടിലെത്തുകയും ബഹളം വയ്ക്കുകയും തീവയ്ക്കുകയുമായിരുന്നു. തീവെപ്പില്‍ വീടിന്റെ അടുക്കളഭാഗം പൂർണമായും കത്തിനശിച്ചു.ജമീലയും മകളും പേരക്കുട്ടികളും ഉള്‍പ്പെടെ അഞ്ച് പേരാണ് വീട്ടിലുണ്ടായിരുന്നത്. സംഭവം ഉടൻ തന്നെ ജമീല പൊലീസില്‍ അറിയിച്ചു. തുടർന്ന് മുക്കം പൊലീസ് നടത്തിയ തിരച്ചിലില്‍ കുന്ദമംഗലത്തു നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.

ആയിരങ്ങളെ ഉത്സവ ലഹരിയിൽ ആഴ്ത്തി സുരക്ഷാപാലീറ്റീവിന്റെ താമരശ്ശേരി ഫെസ്റ്റ് സമാപിച്ചു

താമരശ്ശേരി : ജനുവരി 26 മുതൽ ഫെബ്രുവരി 15 വരെ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ  താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടി...