കണ്ണൂര്‍: കെഎസ് യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ആശുപത്രി വിട്ടത്. മന്ത്രി പത്തനംതിട്ടയിലെ വീട്ടിലേക്ക് തിരിച്ചു. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. അതേസമയം, മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വെ പോലിസ് കോടതിയില്‍ സമര്‍പ്പിച്ചേക്കും. ദൃശ്യങ്ങള്‍ പരസ്യപ്പെടുത്താന്‍ കോണ്‍ഗ്രസും നീക്കം ആരംഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ടും വിദഗ്ധ ഡോക്ടര്‍മാരും അടങ്ങിയ സംഘമാണ് ഇന്നലെ ആരോഗ്യ മന്ത്രിയെ പരിശോധിച്ചത്. എംആര്‍ ഐ പരിശോധനയില്‍ കഴുത്തിന് ക്ഷതമുണ്ടായ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ക്ഷതം കാരണമാണ് വേദന അനുഭവപ്പെടുന്നതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കരിങ്കൊടി കാണിക്കുന്നതിന്റെ മറവില്‍ കെഎസ് യു പ്രവര്‍ത്തകര്‍ ശാരീരികമായി ആക്രമിചെന്ന ആരോപണത്തില്‍ മന്ത്രിയും സിപിഎമ്മും ഉറച്ചുനില്‍ക്കുന്നുണ്ട്. അക്രമം നടന്നോ എന്ന കാര്യം നിലവിലെ ദൃശ്യങ്ങളില്‍ നിന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ റയില്‍വെ പോലിസിന് സാധിച്ചിട്ടില്ല.
ലഹരി കയറിയാൽ എന്ത് കോഴിക്കൂട്; മദ്യലഹരിയില്‍ കോഴിക്കൂട്ടില്‍ ഉറങ്ങി നേപ്പാള്‍ സ്വദേശി
മാനന്തവാടി: രണ്ട് കോഴി കളെയും കൊന്നു തലയിണയാക്കി മദ്യ ലഹരിയില്‍ നേപ്പാള്‍ സ്വദേശി സുഖനിദ്രയ്ക്ക് തെരഞ്ഞെടുത്തത് കോഴിക്കൂട്. കല്യാൺ ബോറ എന്ന...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...