താമരശേരി: ചുരം നിർദ്ദിഷ്ട ബൈപ്പാസ് ചിപ്പിലിത്തോട്, മരുതിലാവ് പ്രദേശം പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
ചുരത്തിലെ ബൈപാസ് ഉൾപ്പെടെ കോഴിക്കോട് കൊല്ലഗൽ ദേശീയ പാത (എൻ.എച്ച് 766) കോഴിക്കോട് മലാപ്പറമ്പ് - വയനാട് മുത്തങ്ങവരെ നാലുവരി പാതയാക്കുന്നതിനുള്ള ഡിപിആർ തയാറാക്കുന്നതിന് നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) പു തിയ ടെൻഡർ ക്ഷണിച്ചിരുന്നു. കഴിഞ്ഞ 20 നാണ് എൻ.എ ച്ച്.എ.ഐ ഡിപിആർ തയാറാ
ക്കുന്നതിന് പുതിയ ടെൻഡർ ക്ഷണിച്ചത്. ഏപ്രിൽ 7 ന് ടെൻഡർ തുറക്കും. ദേശീയ പാത 766 മലാപറമ്പ്മുതൽമുത്തങ്ങവരെയുള്ള റീച്ച് നാലു വരിയാക്കി നവീകരിക്കുന്നതിന് നേരത്തെ നൽകിയ കരാർ ഇതോടെ റദ്ദായി. കഴിഞ്ഞ ഡിസംബറിൽ ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിൽ മന്ത്ര എന്ന കമ്പനിക്കാണ് ഡി.പി.ആർ തയാറാക്കുന്ന തിനുള്ള കരാർ ലഭിച്ചിരുന്നത്.
എന്നാൽ ഇതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ പോലും ആരംഭിക്കാതെ കിടക്കുമ്പോഴാണ് പുതിയ ടെൻഡർ നടപടി യുമായി നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രംഗ ത്ത് വന്നത്. ബത്തേരി, മീന ങ്ങാടി, താമരശേരി ചുരം (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ), താമരശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ പുതിയ ബൈപാസ് അടക്കം ഡിപിആർതയാറാക്കാനായിരുന്നു നേരത്തെ കേന്ദ്ര സർക്കാരിന്റെ തന്നെ ദേശീയപാത വിഭാഗ മായ 'മോർത്ത്' ടെൻഡർ നൽ കിയിരുന്നത്.
സംസ്‌ഥാനത്ത് ഏറ്റവും ഗതാ ഗത തിരക്കുള്ള ഈ ദേശീയ പാതയുടെ നവീകരണ വിപുലീകരണ പ്രവൃത്തി സമയ ബന്ധി തമായി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് ദേശീയപാത അധികൃതർ ആദ്യം നൽകിയ ടെൻഡർ അംഗീകരിക്കാതെ പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ചുരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായ നിർദിഷ്ട താമരശ്ശേരി ചുരം ബൈപാസ് (ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ) എത്രയും വേഗം യാഥാർ ഥ്യമാവുമെന്ന പ്രതീക്ഷയിൽ കഴിയുമ്പോഴാണ് നിലവിലെ ടെൻഡർ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. ഇത് ദേശീയ പാത നവീകരണ പ്രവൃത്തി കൂടുതൽവൈകാൻകാരണമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ടെണ്ടർ നടപടി പൂർത്തിയാവുന്ന മുറക്ക് തുടർ നടപടികൾ വേഗത്തിലാക്കി ബൈപാസ് സാധ്യമാക്കാൻ കേന്ദ്ര ഗവർമെന്റിൽ നിന്നും നടപടി യുണ്ടാവുമെന്നും അതിന് വേണ്ടതെല്ലാം ചെയ്യുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു .
ടിസിദ്ദിഖ്എം.എൽ .എ ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് .കോടഞ്ചേരി
പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ,വൈസ്പ്രസിഡന്റ്അലാക്സ് തോമസ് ,പുതുപ്പാടി പഞ്ചായത്ത്
വൈസ്പ്രസിഡന്റ്നജ്മുന്നിസഷെരീഫ് ,ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് ജോസ് ,കോഴിക്കോട് ജില്ല ഡെപ്യൂട്ടി കളക്ടർ എം രേഖ ,ജില്ലാ ഫോറസ്റ്റ്ഓഫീസർയുആഷിഖ്അലി ,ദേശീയ പാത എക്സിക്റ്റീവ് എൻജിനീയർ കെ. യു സുജീഷ് ,കെ വിനയ രാജ് ചുരം ബൈപാസ് ആക് ഷൻ കമ്മിറ്റി ചെയർമാൻ വി.കെ
ഹുസൈൻ കൂട്ടി ,ജനറൽ സെക്രട്ടറി ടി .ആർ .ഒ കുട്ടൻ ,വയനാട് ചേംബർഓഫ് കോമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനിവയനാട് ടുറിസം അസോസിയേഷൻ പ്രസിഡന്റ്സയ്ദ് തളിപ്പുഴ ചുരം സംരക്ഷണ സമിതി
പ്രസിഡന്റ് മൊയ്‌ദു മുട്ടായി
തുടങ്ങിയവർ പ്രിയങ്കാ ഗാന്ധിയെ അനുഗമിച്ചു .