താമരശ്ശേരി: ദേശീയ പാതയിൽ അമ്പയത്തോട് നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് രണ്ടു പേർ മരിച്ചു, മരണപ്പെട്ടത് ഉമ്മയും, മകളും. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികൾ എന്നാണ് പ്രാഥമിക വിവരം. മൂന്നു മണിയോടെയായിരുന്നു അപകടം.കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ നാലുപേർ അടങ്ങിയ സംഘമാണ് കാറിൽ യാത്ര ചെയ്തിരുന്നത് അതിൽ ഫാത്തിമ, റുബീന എന്നിവരാണ് മരണപ്പെട്ടത്.രണ്ടുപേർക്ക് പരിക്കേറ്റു.
അടിവാരം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വാഹനം വെട്ടി പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.
പരിക്കേറ്റ ഷംന , മുബഷീർ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
No comments:
Post a Comment