Sunday, February 1, 2026

ഇൻഷുറൻസ് തീര്‍ന്നത് അപകടത്തിന് തലേന്ന്; 19കാരന്‍റെ മരണത്തില്‍ കാറുടമയും മകനും 42 ലക്ഷം നഷ്ടപരിഹാരം നല്‍കാനുത്തരവ്

അപകടം സംഭവിച്ചതിന്റെ തലേദിവസം ഇൻഷുറൻസ് തീർന്ന കാർ ഇടിച്ച്‌ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തില്‍ 42 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ കാറുടമയോടും കാർ ഓടിച്ചിരുന്ന മകനോടും ട്രിബ്യൂണല്‍ ഉത്തരവ്

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം നട്ടാശ്ശേരി എസ്‌എച്ച്‌ മൗണ്ട് ഞണ്ടുപറമ്പില്‍ അനന്തു കെ വേണു എന്ന 19കാരൻ മരിച്ച സംഭവത്തിലാണ് ട്രിബ്യൂണലിന്‍റെ വിധി.

തലേദിവസം ഇൻഷുറൻസ് പരിരക്ഷ തീർന്ന കാർ അനന്തു സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. 2023 മാർച്ച്‌ 27ന് വൈകീട്ട് 4.25നായിരുന്നു സംഭവം. കോട്ടയം-കുമളി എൻഎച്ച്‌ റോഡില്‍ കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിന് മുന്നില്‍വെച്ചാണ് എതിരെ വന്ന ബൈക്കില്‍ കാർ ഇടിച്ചത്. അർദ്ധരാത്രിയിലുണ്ടായ അപകടത്തിന് പിന്നാലെ മുഖമടിച്ച്‌ വീണ അനന്തുവിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചു.

അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇടിച്ച കാറിന്റെ ഇൻഷുറൻസ് തീർന്നത്. കാഞ്ഞിരപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍, അനന്തുവിന്റെ കുടുംബം നഷ്ടപരിഹാരത്തിനായി കോട്ടയം അഡീഷണല്‍ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കാറുടമയും വാഹനം ഓടിച്ചിരുന്ന 19കാരനായ മകനും ചേർന്ന് അനന്തുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോട്ടയം അഡീഷണല്‍ മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ വിധി പറഞ്ഞത്.
.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...