മധുര: അമി വണ്ണം കുറയ്ക്കാൻ യുട്യൂബ് വിഡിയോയില്‍ കണ്ട മരുന്ന് കഴിച്ച യുവതി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പല്‍പുരത്തെ കലയരസി എന്ന വിദ്യാര്‍ഥിനിയാണ് ശരീരഭാരം കുറയ്ക്കാന്‍ വെങ്ങാരം (ബോറാക്സ്) വാങ്ങികഴിച്ചത്. ജനുവരി 16നാണ് യുട്യൂബ് വിഡിയോ കണ്ട് വിദ്യാര്‍ഥിനി മരുന്നുകടയില്‍നിന്നും വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല. യുവതിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.
Subscribe to:
Post Comments (Atom)
പിതാവ് മരിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ മകൻ ട്രെയിൻ തട്ടി മരിച്ചു 😥
പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർത...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment