Wednesday, January 28, 2026

പെൺകുട്ടി ക്ക് നേരെ നഗ്നതാ പ്രദർശനം, അമ്പായത്തോട് സ്വദേശി അറസ്റ്റിൽ

താമരശ്ശേരി: പെൺകുട്ടി ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ  അമ്പായത്തോട് സ്വദേശി യുവാവ് അറസ്റ്റിൽ.അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ്
താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തത്.കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി 16കാരിയെ നേരിട്ടും മൊബൈൽ ഫോൺവഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചുകൊടുത്തും പെൺകുട്ടി യെ നിരന്തരം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചു  എന്നും കാണിച്ച്  16 കാരി നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...