ഹിമാചൽപ്രദേശിൽ ചമ്പ ജില്ലയിലെ ഭർമൗറിൽ തണുപ്പിൽ മരിച്ച ഉടമയുടെ മൃതദേഹത്തിന് കാവൽനിൽക്കുന്ന നായയുടെ ദൃശ്യം കാഴ്ച ക്കാരോടെ കണ്ണു കൾ ഈറനണിയിച്ചു.ഭർമാനി ക്ഷേത്രത്തിന് സമീപം വിക്ഷിത് റാണ, പീയുഷ് എന്നീ രണ്ട് യുവാക്കളെ കാണാതായിരുന്നു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ ഇവർ മരിച്ചു. തിരച്ചിലിൽ നാലാം ദിവസം ഇരുവരുടെയും മൃതദേഹം കണ്ടെത്തി. പീയുഷിന്റെ മൃതദേഹം മഞ്ഞിൽ മൂടപ്പെട്ട നിലയിലായിരുന്നു. സമീപം ഒരു പിറ്റ്ബുൾ നായയും നിൽക്കുന്നുണ്ടായിരുന്നു. പീയുഷിന്റെ അരുമയാണ്. ജീവനറ്റ ഉടമയുടെ മൃതദേഹത്തിന് നാലുദിവസം, ഭക്ഷണംപോലും ഇല്ലാതെ കാവൽനിൽക്കുകയാണ് നായ. രക്ഷാപ്രവർത്തകർ പീയുഷിന്റെ മൃതദേഹം മാറ്റാൻ ശ്രമിക്കുന്നതിനിടെ നായ അക്രമാസക്തനായി. പിന്നീട് സഹായത്തിനെത്തിയവരാണെന്ന് മനസ്സിലായതോടെ നായ ശാന്തമായി. വൈകാതെ പീയുഷിന്റെ മൃതദേഹം അവിടെനിന്നും മാറ്റി. സംഭവത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലാവുകയായിരുന്നു."
Subscribe to:
Post Comments (Atom)
പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;
കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...
-
പുതുപ്പാടി : പുതുപ്പാടി യിൽ യുവതിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസി...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment