താമരശേരി:പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഈ ന്യായ വില ഷോപ്പ് അടച്ചു പൂട്ടുന്നു.കൺസ്യൂമർ ഫെഡിന്റെ കീഴിൽ താമ രശ്ശേരിയിൽ പ്രവർത്തിക്കുന്ന നീ തി മെഡിക്കൽ സ്റ്റോറാണ് അടച്ചു പൂട്ടുന്നത്.കഴിഞ്ഞ ഒന്നര പതിറ്റാ ണ്ടായി പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി താമരശ്ശേരിയിൽ പ്രവർത്തിച്ചു വരുന്ന ഈ ന്യായ വില ഷോപ്പ് നഷ്ടത്തിലാണെ ന്ന് പറഞ്ഞാണ് ഫെബ്രുവരി 1 മു തൽ പൂട്ടുന്നത്.
സ്‌ഥാപനം അടച്ചു പൂട്ടുന്നതി നുള്ള നിർദേശം കോഴിക്കോട് റീ ജനൽ മാനേജർ കഴിഞ്ഞ ദിവ സം യൂണിറ്റിന് രേഖാമൂലം നൽ കുകയും സ്റ്റോക്ക് എടുപ്പിനു മറ്റുമുള്ള നടപടികൾ സ്വീകരിക്കു കയും ചെയ്തിട്ടുണ്ട്. ഫെബ്രുവ രി 14ന് അകം കെട്ടിടം ഒഴിഞ്ഞു കൊടുത്ത് താക്കോൽ കൈമാറാ നാണ് നിർദേശം.
എന്നാൽ, സംസ്‌ഥാനത്ത് താമ രശ്ശേരി നീതി സ്‌റ്റോറിനെക്കാൾ വരുമാനം കുറഞ്ഞ നീതി സ്റ്റോ റുകൾ നിലവിൽ അടച്ചു പൂട്ടൽ ഭീഷണിയില്ലാതെ പ്രവർത്തിക്കു ന്ന സാഹചര്യത്തിൽ ഇത് അട ച്ചു പൂട്ടുന്നത് വൻ പ്രതിഷേധ ത്തിന് ഇടയാക്കി. ജില്ലയിൽ താമ രശ്ശേരി, കൊടുവള്ളി, പാറോപ്പടി, മുതലക്കുളം എന്നിവിടങ്ങളിലാ ണ് കൺസ്യൂമർ ഫെഡ് നേരിട്ടു നീതി മെഡിക്കൽ സ്‌റ്റോറുകൾ നടത്തി വരുന്നത്.
No comments:
Post a Comment