LATEST

6/recent/ticker-posts

അമ്മയുടെ അവിഹിത ബന്ധം കാരണം ബുദ്ധിമുട്ടുന്നു", പരാതിയുമായി മക്കള്‍

കല്‍പറ്റ: അമ്മയുടെ അവിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുവെന്ന പരാതിയില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.കുട്ടികളുടെ പരാതിയില്‍ മീനങ്ങാടി പൊലീസ് എസ്‌എച്ച്‌ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

അമ്മയില്‍ നിന്നോ അമ്മയുടെ സുഹൃത്തില്‍ നിന്നോ ഭാവിയില്‍ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാല്‍ മീനങ്ങാടി പൊലീസ് എസ്‌എച്ച്‌ഒയെ സമീപിക്കാമെന്ന് കമ്മിഷൻ ജുഡീഷ്യല്‍ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളില്‍ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

കുട്ടികളുടെ അമ്മയ്ക്കു താക്കീത് നല്‍കിയതായും മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നം കുടുംബ കോടതിയിലൂടെ പരിഹരിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും എസ്‌എച്ച്‌ഒ മനുഷ്യാവകാശ കമ്മിഷനു സമർപ്പിച്ച റിപ്പോർട്ടില്‍ പറഞ്ഞു.