Monday, January 26, 2026

ഉത്തര്‍പ്രദേശില്‍ വിവാഹ ദിവസം വധു പ്രസവിച്ചു

വിവാഹദിനത്തില്‍ വധു കുഞ്ഞിന് ജന്മം നല്‍കി. ഉത്തർപ്രദേശിലെ റാംപുർ ജില്ലയിലെ കുംഹാരിയ ഗ്രാമത്തിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞശേഷം ഭർതൃവീട്ടിലെ അതിഥികള്‍ പിരിഞ്ഞുപോകും മുൻപാണ് നവവധുവിനു പ്രസവ വേദന അനുഭവപ്പെട്ടത്.ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കുംഹാരിയ ഗ്രാമനിവാസിയായ യുവാവും യുവതിയും വിവാഹിതരാകുന്നത്. വിവാഹത്തിന് മുൻപേ ഇരുവരും അടുത്ത ബന്ധം പുലർത്തിയിരുന്നു. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ ശേഷമാണ് വധുവിന് കടുത്ത വയറുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും യുവതി പ്രസവിക്കുകയുമായിരുന്നു. വിവാഹ ദിവസം യുവതി പ്രസവിച്ച സംഭവം ഗ്രാമത്തില്‍ ചർച്ചയായിരിക്കുയാണ്

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...