താമരശേരി:കെ എസ് ആർ ടി സി ബസ്സിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ യാത്രക്കാർ പോലീസിൽ ഏൽപ്പിച്ചു.ബത്തേരിയിലേക്ക് ടിക്കറ്റ് എടുത്ത യുവാവാണ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചത്
കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ വെച്ചാണ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.
നിരവധി സീറ്റുകൾ ഒഴിഞ്ഞു കിടന്നിട്ടും അതിൽ ഒന്നും ഇരിക്കാതെ വിദ്യാർത്ഥിനി ഒറ്റക്ക് ഇരിക്കുന്ന സീറ്റിൽ വന്നിരുന്നാണ് യുവാവ് അതിക്രമം ആരംഭിച്ചത്.
No comments:
Post a Comment