താമരശേരി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായിരുന്ന കെ മൂസകുട്ടിയുടെ പത്താം ചരമവാർഷിക ദിനാചരണ
ഭാഗമായി വ്യാഴാഴ്ച പരപ്പൻപൊയിലിൽ പ്രകടനവും പൊതു സമ്മേളനവും പ്രതിഭകളെ ആദരിക്കലും കലാപരിപാടികളും സംഘടിപ്പിച്ചു. താമരശേരി പഴയ ബസ് സ്റ്റാൻഡിൽനിന്ന് പ്രകടനം ആരംഭിച്ച് പരപ്പൻപൊയിലിൽ സമാപിച്ചു പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ ഉദ്ഘാടനംചെയ്തു.സ്വാഗതസംഘം ചെയർമാൻ പി സി അബ്ദുൾ അസീസ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ ബാബു, നാസർ കൊളായി,ടി കെ അരവിദ്ധാക്ഷൻ, എൻ കെ സുരേഷ്, കെ ജമീല, കെ ഷറഫുദ്ദീൻ, ഒ പി ഉണ്ണി
തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ പി വിനയകുമാർ സ്വാഗതവും ടി കെ ബൈജു നന്ദിയും പറഞ്ഞു.
No comments:
Post a Comment