Thursday, January 22, 2026

സാമൂഹിക സേവനം സൂഫികളുടെ മാർഗം : ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി>മർകസ് ഗാർഡൻ ഉർസേ അജ്മീറിന് പ്രൗഢമായ തുടക്കം

പൂനൂർ | സാമൂഹിക സേവനവും വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളുമാണ് സൂഫികളുടെ മാർഗമെന്ന് ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. പൂനൂർ മർകസ് ഗാർഡനിൽ നടക്കുന്ന ഉർസെ അജ്മീറിന്റെ ഉദ്ഘാടന സംഗമം 'ഖൈറുൽ
ബിദായ'
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദീനയിൽ നിന്ന് അജ്മീറിലെത്തിയ ഖ്വാജാ മുഈനുദ്ദീൻ ചിശ്തി (റ) സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിൽ പ്രകാശം പരത്തിയ മഹാഗുരുവാണ്. അവരുടെ ശിഷ്യ പരമ്പരയിലൂടെ ആ പ്രകാശം 
രാജ്യത്തിൻറെ എല്ലാ ഭാഗത്തും പരന്നു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ജാമിഅ മദീനത്തുന്നൂർ സീനിയർ മുദരിസ് മുഹ്‌യിദ്ധീൻ സഖാഫി തളീക്കര അധ്യക്ഷത വഹിച്ചു. അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ നേതൃത്വത്തിൽ മദനീയം ആത്മീയ മജ്‌ലിസ് നടന്നു. അലി അഹ്സനി എടക്കര, അബൂസ്വാലിഹ് സഖാഫി, സി കെ അസീസ് ഹാജി, ആസഫ് നൂറാനി, മുജ്തബ നൂറാനി എന്നിവർ സംബന്ധിച്ചു. മുഹമ്മദ് സഖാഫി കട്ടിപ്പാറ സ്വാഗതവും ശാദിൽ നൂറാനി നന്ദിയും പറഞ്ഞു.

"തസ്വവ്വുഫ് : മതം, മതേതരം, സാഹിത്യം" എന്ന വിഷയത്തിൽ നടന്ന  'പ്രിസം ശരീഅ സെമിനാർ' മുഹ്‌യിദ്ധീൻ സഖാഫി കാവനൂർ
 ഉദ്‌ഘാടനം നിർവഹിച്ചു. വി ബീരാൻകുട്ടി ഫൈസി ഏകരൂൽ അധ്യക്ഷനായി. സ്വാദിഖ്‌ സഖാഫി പെരിന്താറ്റിരി മോഡറ്റേറായിരുന്നു. വിവിധ വിഷയങ്ങളെ വിശകലനം ചെയ്ത് മുതവക്കിൽ നൂറാനി, നജീബ് നൂറാനി, ബാസിൽ നൂറാനി, യാസീൻ സിദ്ധീഖ് നൂറാനി,മഹ്‌റൂഫ് ഖാദിരി, സലീം നൂറാനി, ആശിഖ്‌ അലി ഖാദിരി നൂറാനി, നിസാർ നൂറാനി, മുബഷിർ നൂറാനി ഖാദിരി, വാസിൽ മുജീബ് നൂറാനി, ശിബ്‌ലി താഹിർ നൂറാനി എന്നിവർ പ്രബന്ധങ്ങളവതരിപ്പിച്ചു.  ഇന്ന് (വെള്ളി) രാത്രി നടക്കുന്ന പ്രഭാഷണ വേദിയിൽ
അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണം നടത്തും.
ശനിയാഴ്ച രാത്രി നടക്കുന്ന
മിസ്കുൽ ഖിതാം സംഗമത്തോടെ ഉർസെ അജ്മീർ സമാപിക്കും.

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...