LATEST

6/recent/ticker-posts

വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച മുതൽ

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം-രാമനാട്ടുക്കര റീച്ചിലെ ടോള്‍ പിരിവ് നിരക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്തു.

ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നാളെ തിങ്കളാഴ്ച സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്‌തേക്കും. അര്‍ധരാത്രിക്കു ശേഷം ടോള്‍ പിരിവ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പന്തീരങ്കാവിലെ ടോള്‍ പ്ലാസയില്‍ ട്രയല്‍ റണ്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ടോള്‍ പിരിവ് തുടങ്ങുമ്ബോള്‍ ഫാസ്റ്റാഗിന് മുന്‍തൂക്കമുണ്ടാകും. ഫാസ്റ്റാഗ് ഇല്ലെങ്കില്‍ യുപിഐ വഴി അടയ്ക്കുന്നവരില്‍ നിന്ന് 0.25 അധിക തുകയും കറന്‍സി ആയി അടയ്ക്കുന്നവരില്‍ നിന്ന് ഇരട്ട നിരക്കും ഈടാക്കും. ഒളവണ്ണ ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ സ്ഥിരമായി താമസിക്കുന്നവരുടെ കാര്‍ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിളുകള്‍ക്ക് 340 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഈ പാസുള്ളവര്‍ക്ക് ഒളവണ്ണ ടോള്‍ പ്ലാസ ഒരുമാസം എത്ര തവണ വേണമെങ്കിലും കടന്നുപോകാം.

രേഖകള്‍ നല്‍കിയാല്‍ ടോള്‍ പ്ലാസയില്‍ നിന്ന് പാസ് അനുവദിക്കും. 200 തവണ ഇന്ത്യയിലെ ഏതു ടോള്‍ പ്ലാസയും കടന്നുപോകാന്‍ അനുവദിക്കുന്ന 3000 രൂപയുടെ ഫാസ്റ്റാഗ് പ്രതിവര്‍ഷ പാസും നിലവിലുണ്ട്. 24 മണിക്കൂറിനകം തിരിച്ചുവരുമ്ബോള്‍ നിരക്കിന്റെ പകുതി അടച്ചാല്‍ മതി. കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത, ഫാസ്റ്റാഗ് ഉള്ള വാണിജ്യ വാഹനങ്ങള്‍ക്ക് (നാഷണല്‍ പെര്‍മിറ്റ് ഒഴികെ) 50ശതമാനം കിഴിവുണ്ട്. കരാറുകാര്‍ മഹാരാഷ്ട്രയിലെ ഹുലെ കണ്‍സ്ട്രക്ഷന്‍സ് ആണ്.

കാര്‍, ജീപ്പ്, വാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ എന്നിവയ്ക്ക് ഒരുവശത്തേക്കുള്ള നിരക്ക് 130 രൂപയാണ്. 24 മണിക്കൂറിനകം തിരിച്ചുവരുമ്ബോള്‍ അടയ്ക്കേണ്ടത് 60 രൂപയാണ്. ലൈറ്റ് കമേഴ്സ്യല്‍ വെഹിക്കിള്‍, ലൈറ്റ് ഗുഡ്സ് വെഹിക്കിള്‍ മിനി ബസ് എന്നിവയ്ക്ക് ഒരു വശത്തേക്ക് 205 രൂപയും 24മണിക്കൂറിനകം തിരിച്ചുവരുമ്ബോള്‍ 215 രൂപയുമാണ്. 3എ ട്രക്കിന് ഒരുവശത്തേക്കുള്ള നിരക്ക് 475 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്ബോള്‍ 235 രൂപയും അടയ്ക്കണം. എച്ച്‌സിഎം, എംഎവി 4 മുതല്‍ 6 വരെ എക്‌എല്‍ ട്രക്ക് 680 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്ബോള്‍ 340 രൂപയും അടയ്ക്കണം. ഓവര്‍ സൈഡ്സ് വെഹിക്കിള്‍, ഏഴോ അതിലധികോ എക്‌എസ്‌എല്‍ ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്കുള്ള നിരക്ക് 830 രൂപയും 24 മണിക്കൂറിനകം തിരിച്ചുവരുമ്ബോള്‍ അടയ്ക്കേണ്ടത് 415 രൂപയുമാണ്.