ഹാത്ഹയ്(തായ്‌ലൻഡ്):ശക്തമായ മഴയിൽ ദുരിതം നേരിട്ട തായ്‌ലൻഡിൽ നിന്നും ഭർത്താവിൻ്റെ കള്ളത്തരം പൊളിച്ചു വെള്ളപ്പൊക്കം സാമൂഹ്യ മാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വകയായി.സഹപ്രവർത്തകർക്കൊപ്പം ബിസിനസ് ടൂറിലാണെന്ന് ഭാര്യയോടു പറഞ്ഞ യുവാവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെത്തി. തായ്‌ലന്റിലെ ഹാത്ഹായിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നിലയിലാണ് ഇവരെ കണ്ടെത്തിയത്. തായ്‌ലന്റിലെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾക്കൊപ്പം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു."
വെള്ളപ്പൊക്കത്തിൽ ഭർത്താവിന് അപകടം സംഭവിച്ചിരിക്കാമെന്ന് ഭയന്ന ഭാര്യ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. സഹപ്രവർത്തകർക്കൊപ്പം ബിസിനസ് യാത്രയിലുള്ള ഭർത്താവ് ഹത്ഹായി പ്രവിശ്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് അവർ കരുതിയത്. ഗർഭിണിയായ ഭാര്യ തന്റെ മൂന്നു കുഞ്ഞുങ്ങൾക്കൊപ്പം ഭർത്താവിനെ കാത്തിരിക്കുകയായിരുന്നു. യുവാവ് പറഞ്ഞ ഹോട്ടലിലെത്തി പരിശോധിച്ചപ്പോൾ നാലു ദിവസമായി ഒരു സഹപ്രവർത്തകയ്ക്കൊപ്പം ഇയാള്‍ ഹോട്ടൽ മുറിയിൽ കഴിയുകയായിരുന്നു എന്ന് കണ്ടെത്തിയ ത്.ഏതായാലും ഭാര്യ ഭയപ്പെട്ടപോലെ ദുരന്തത്തിൽ പെട്ടില്ല എന്ന കമന്റുകളും ഭർത്താക്കന്മാരെ അങ്ങനെ യങ് വിശ്വസിക്കരുതെന്ന കമന്റുകളും കൊണ്ട് സോഷ്യൽ മീഡിയ നിറയുന്നു
No comments:
Post a Comment