ചൊക്ലി: പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കാഞ്ഞരത്തീന്‍കീഴില്‍ നിന്ന് കാണാതായ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് പ്രവര്‍ത്തകയുമായ ടി പി അറുവ (29) ബിജെപി പ്രവര്‍ത്തകനൊപ്പം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നറിയിച്ച യുവതിയെ യുവാവിനൊപ്പം മജിസ്ട്രേറ്റ് വിട്ടയച്ചു. യുവതിയെ കാണാതായ സംഭവത്തെ വാര്‍ഡിലെ വോട്ട് ഭിന്നിപ്പിക്കാന്‍ സിപിഎം നടത്തുന്ന നാടകമായാണ് യുഡിഎഫ് വിശേഷിപ്പിച്ചത്. സ്ഥാനാര്‍ത്ഥിയെ സിപിഎം ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നായിരുന്നു ആരോപണം. എന്നാല്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ അറിവില്ലെന്നായിരുന്നു എല്‍ഡിഎഫ് നേതാക്കളുടെ വിശദീകരണം. പിന്നാലെ അറുവയെ കാണാനില്ലെന്ന് മാതാവ് ചൊക്ളി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിലാണ് ബിജെപി പ്രവര്‍ത്തകനായ സുഹൃത്തിനൊപ്പം ഇവര്‍ പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ബന്ധപ്പെട്ട് മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കുകയായിരുന്നു. പത്രികാസമര്‍പ്പണം മുതല്‍ വീടുകയറിയും മറ്റുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സ്ഥാനാര്‍ഥി. എല്‍ഡിഎഫിന്റെ എന്‍ പി സജിതയും ബിജെപിയിലെ പ്രബിജയുമാണ് അറുവയുടെ എതിര് സ്ഥാനാര്‍ത്ഥികള്‍.
Subscribe to:
Post Comments (Atom)
"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു
മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment