മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ
ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സിഐയായിരുന്ന പ്രതാപചന്ദ്രനാണ് അടിച്ചത്. യുവതി ഹൈക്കോടതിയെ സമീപിച്ചത് പ്രകാരമാണ് ഇപ്പോൾ ദൃശ്യം പുറത്തുവിട്ടത്."എസ്ഐ യുവതിയുടെ നെഞ്ചില്‍ പിടിച്ച് തളളുകയും മുഖത്തടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ത്രീയും ഭര്‍ത്താവും ആക്രമിച്ചു എന്നായിരുന്നു പൊലീസ് വാദം. യുവതിയുടെ ഭർത്താവ് ബെൻ ജോ നടത്തുന്ന ഹോട്ടലിൽ നടന്ന അടിപിടിയെ തുടർന്നാണ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇതിന്പ പിന്നാലെയാണ് യുവതി സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി."
സ്റ്റേഷൻ ആക്രമിച്ചു, ക്രമസമാധാന പാലനം തടസ്സപ്പെടുത്തി തുടങ്ങിയ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഇരുവർക്കും എതിരെ കേസ് എടുത്തിരുന്നു. ബെൻ ജോയെ അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഒരു വർഷം നീണ്ട നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് സിസിടിവി ദൃശ്യങ്ങൾ ലഭ്യമായത്. ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും നൽകിയ പരാതിയെ തുടർന്ന് ഹൈക്കോടതി ഉത്തരവിലാണ് സിസിടിവി ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടത്.
ഷൈമോളുടെ ഭർത്താവ് നടത്തിയിരുന്ന ലോഡ്‌ജിൽ നിന്നും പൊലീസ് തെരഞ്ഞിരുന്ന രണ്ട് പിടികിട്ടാപുള്ളികളെ കണ്ടെത്തിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പൊലീസിന്റെ ദൃശ്യങ്ങൾ ഷൈമോളുടെ ഭർത്താവ് പകർത്തിയിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസ്, പിന്നീട് കൃത്യനിർവഹണം നടത്തുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു, ഇക്കാര്യം അന്വേഷിച്ച് കൈക്കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഷൈമോൾ, ഭർത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ചതോടെ പൊലീസുമായി വാക് തർക്കമുണ്ടായി.
ഇതിനിടെ പ്രകോപിതനായ സി.ഐ ഷൈമോളുടെ മുഖത്തടിക്കുകയായിരുന്നു. വനിതാ പൊലീസുകാരടക്കം ദൃക്സാക്ഷിയാക്കിയായിരുന്നു സി.ഐയുടെ ക്രൂരത. പിന്നാലെ ഷൈമോളെയടക്കം ബലമായി സ്റ്റേഷനിൽ നിന്നും പുറത്താക്കുകംചെയ്തു.
പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട അനീതിക്കെതിരെ ഒരു വർഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിലായിരുന്നു ഷൈമോൾ. ഒടുവിൽ വിവരാവകാശ നിയമപ്രകാരം നൽകിയ പരാതിയെ തുടർന്ന് പുറത്തെത്തിയ വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഷൈമോളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞു.
പ്രതാപചന്ദ്രൻ മറ്റൊരു സ്‌റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയെങ്കിലും ഷൈമോൾ നിയമപോരാട്ടം തുടർന്നതോടെയാണ് മർദന ദൃശ്യങ്ങൾ പുറത്തെത്തിയത്.
മോശം പെരുമാറ്റത്തിന്റെയും ക്രൂരതയുടെയും പേരിൽ സി.ഐ പ്രതാപചന്ദ്രനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകരുൾപ്പെടെ പ്രതാപചന്ദ്രനെതിരെ മുമ്പ് പ്രതിഷേധം നടത്തിയിരുന്നു.
No comments:
Post a Comment