Tuesday, December 9, 2025

പശുവിന് ചിക്കന്‍ മോമോസ് നല്‍കി,യൂട്യൂബര്‍ അറസ്റ്റില്‍; മതവികാരം വ്രണപ്പെടുത്തിയെന്ന്

ഗുഡ്ഗാവ്: പശുവിന് ചിക്കന്‍ മോമോസ് നല്‍കിയ യൂട്യൂബറെ പോലിസ് അറസ്റ്റ് ചെയ്തു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസും അറസ്റ്റും. ഗുഡ്ഗാവിലെ ന്യൂ കോളനിയില്‍ താമസിക്കുന്ന ഋതിക് ചന്ദന്‍ ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തന്റെ വീഡിയോ ചാനലില്‍ പശുവിന് ചിക്കന്‍ മോമോസ് നല്‍കുന്ന വീഡിയോ ഋതിക് പ്രസിദ്ധീകരിച്ചു. ഒരു പ്ലേറ്റ് ചിക്കന്‍ മോമോസ് കഴിക്കാന്‍ പറ്റുമോ എന്ന ചലഞ്ചാണ് നടന്നത്. മോമോസ് ബാക്കിയായപ്പോള്‍ തെരുവുപശുവിന് നല്‍കുകയായിരുന്നു. ഈ വീഡിയോ ബജ്‌റങ് ദള്‍ നേതാവായ ചമന്‍ ഖതാന വ്യാപകമായി പ്രചരിപ്പിച്ചു. തുടര്‍ന്ന് പശുസംരക്ഷകര്‍ എന്നു പറയുന്ന ഹിന്ദുത്വ വിഭാഗവും കൂടി രംഗത്തെത്തി. ഇന്നലെ ഒരു  സംഘം ഋതിക്കിന്റെ വീട്ടിലെത്തി പിതാവുമായി തര്‍ക്കിച്ചു. അതിന് ശേഷം വീട്ടില്‍ കയറി ഋതിക്കിനെ റോഡിലേക്ക് കൊണ്ടുപോയി. റോഡില്‍ പരേഡ് നടത്തുകയും ചെയ്തു. പ്രതിയെ കിട്ടിയെന്നും മതവികാരം വ്രണപ്പെടുത്തല്‍, മൃഗത്തോട് ക്രൂരത കാണിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും ഗുഡ്ഗാവ് പോലിസ് പിആര്‍ഒ സന്ദീപ് തുരാന്‍ പറഞ്ഞു. പ്രതിക്ക് പിന്നീട് ജാമ്യം നല്‍കി. വീഡിയോ ചിത്രീകരിക്കാന്‍ ഇയാളെ സഹായിച്ചവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് പോലിസ് പറഞ്ഞു.

No comments:

Post a Comment

"ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്എച്ച്ഒ"യുവതി ഹൈക്കോടതിയെ സമീപിച്ചതിനാൽ ദൃശ്യം പുറത്തു

മിന്നൽ പ്രതാപൻ എന്ന ആളാണ് എസ്.എച്ച്.ഒ ഗർഭിണിയായ യുവതിയുടെ മുഖത്തടിച്ച് എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ എസ്എച്ച്ഒ. 2024ല്‍ നടന്ന മർദ്ദനത്തിൻ്റ...