പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.
താമരശ്ശേരി :കോഴിക്കോട് ജില്ലയിലെ നാലു പഞ്ചായത്തുകളിലെ 4000ത്തോളം കുടുംബങ്ങളെ സാരമായി ബാധിക്കുന്ന താമരശ്ശേരി അമ്പായത്തോടിനടുത്ത് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന അറവു മാലിന്യ സംസ്കരണ പ്ലാൻ്റിലേക്ക് ഇരകൾ നടത്തിയ ഉപരോധ സമരത്തിനിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ
പോലീസ് നടത്തുന്ന നരവേട്ട ഉടൻ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് ജനകീയ പ്രക്ഷോഭത്തിലേക്ക്.
കഴിഞ്ഞദിവസം കോഴിക്കോട് കലക്ടറേറ്റിൽ നടന്ന സർവ്വകക്ഷി യോഗ തീരുമാനം അനുസരിച്ച് ഫ്രഷ് കട്ട് ഇരകളുടെ വീടുകളിൽ രാത്രി സമയങ്ങളിലുള്ള പോലീസ് പരിശോധന നിർത്തിവെക്കാൻ ധാരണയായതാണ്.എന്നാൽ അതിനുശേഷവും നിരപരാധികളായ സമരക്കാരുടെ വീടുകളിൽ അർദ്ധരാത്രി പോലും പോലീസ് പരിശോധനയ്ക്ക് എത്തുകയാണ്.നാലു പഞ്ചായത്തുകളിലെ നിരപരാധികളായ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത ഭയാനകരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.സംഘർഷത്തിന് ഉത്തരവാദികളായ യഥാർത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് പകരം നിരപരാധികളായ ഈ പ്രദേശങ്ങളിലെ ജനങ്ങളെ ഇനിയും വേട്ടയാടാൻ അനുവദിക്കില്ല.ജില്ലാ മുസ്ലിംലീഗിന്റെ സമരപരിപാടികളുടെ തുടക്കം എന്ന നിലയിൽ ഇന്ന് (തിങ്കൾ)രാവിലെ 10 മണിക്ക് താമരശ്ശേരി പഴയ ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പ്രക്ഷോഭം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.സംസ്ഥാന- ജില്ലാ നേതാക്കൾ സംബന്ധിക്കും.
ഇതു സംബന്ധിച്ച് താമരശ്ശേരി ലീഗ് ഹൗസിൽ ചേർന്ന നേതൃ യോഗം ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻറ് എം. എ റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എം. ഉമ്മർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മയിൽ കർമ്മ പരിപാടികൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി എ.പി മജീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സൈനുൽ ആബിദീൻ തങ്ങൾ,എ
സി .കെ കാസിം,പി.ജി മുഹമ്മദ്,നാസർ ഫൈസി കൂടത്തായി, കെ.വി.മുഹമ്മദ്,യു. കെ ഹുസൈൻ, പി.എസ് മുഹമ്മദ് അലി,പി.ടി മുഹമ്മദ് ബാപ്പു, പി.പി. ഹാഫിസ് റഹ്മാൻ,കെ .കെ അബ്ദുല്ല കുട്ടി,നാസർ എസ്റ്റേറ്റ്മുക്ക്,പി.ടി.എം ഷറഫുന്നിസ ടീച്ചർ,എ.കെ. കൗസർ, പി.വി സാദിഖ്,എ. കെ അബൂബക്കർ കുട്ടി,ഹാരിസ് അമ്പായത്തോട്, റഫീഖ് കൂടത്തായ്,എം. ടി അയ്യൂബ്ഖാൻ,പി.കെ. അബ്ദുൾ ഖഹാർ,പി.പി കുഞ്ഞയമ്മദ് വയലോരം തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment