Sunday, November 2, 2025

തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമായി കാണാനാവില്ല-സുപ്രിം കോടതി

ന്യൂഡൽഹി: “തന്തയില്ലാത്തവൻ” എന്ന പ്രയോഗം ജാതി അധിക്ഷേപമല്ല, സുപ്രീംകോടതിയുടെ നിർണായകമായ നിലപാട്. ദളിത് വിഭാഗത്തിൽ പെട്ട വ്യക്തിയെ “തന്തയില്ലാത്തവൻ” എന്ന് വിളിച്ചതിന് SC/ST വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തതിൽ കോടതി അത്ഭുതം പ്രകടിപ്പിച്ചു. തൃശൂരിൽ നിന്നുള്ള വധശ്രമക്കേസിലാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരാളെ വാൾ ഉപയോഗിച്ച് വെട്ടിയെന്നും “തന്തയില്ലാത്തവൻ” എന്ന് വിളിച്ചെന്നും ആരോപിച്ച് കൊടകര പൊലീസ് വധശ്രമത്തിനൊപ്പം SC/ST വകുപ്പും ചുമത്തി കേസ് എടുത്തിരുന്നു. പ്രതിയായ സിദൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യം തേടിയെങ്കിലും അത് തള്ളപ്പെട്ടതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു.

ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് “തന്തയില്ലാത്തവൻ എന്ന പ്രയോഗം ജാതി അധിക്ഷേപമായി കാണാനാവില്ല” എന്ന് വ്യക്തമായി വ്യക്തമാക്കി. ഈ പ്രയോഗത്തിന്റെ പേരിൽ SC/ST വകുപ്പ് ചുമത്തിയത് “ആശ്ചര്യജനകമാണ്” എന്നും കോടതി നിരീക്ഷിച്ചു. അതേസമയം, വധശ്രമവുമായി ബന്ധപ്പെട്ട കേസിലെ നിയമനടപടികൾ തുടരുമെന്നും, പ്രതിയെ അറസ്റ്റ് ചെയ്താൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദ്ദേശം നൽകി.

No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...