Thursday, November 6, 2025

താമരശ്ശേരിയുടെ താരമായി കൊച്ചു കലാകാരി*

താമരശേരി സബ്ജില്ലാ കലോത്സവം വൈഭവം 2025 ലെ   താരത്തിളക്കവുമായി ചമൽ നിർമ്മല യു.പി സ്കൂളിലെ ആറാം ക്ലാസുകാരി ഫൈഹാ ഫാത്തിമ.പങ്കെടുത്ത എല്ലാ മൽസരങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി സ്കൂളിനും നാടിനുംഅഭിമാനമായി മാറി ഈ മിടുക്കി.വ്യക്തിഗത ഇനങ്ങളായ അറബിക് പദ്യം ചൊല്ലലിൽ എം ഗ്രേഡോടെ ഫസ്റ്റ്, കന്നഡ പദ്യം ചൊല്ലലിലും, ഉർദു പദ്യം ചൊല്ലൽ, ദേശഭക്തി ഗാനംഎന്നിവയിൽ എം ഗ്രേഡോടെ ഫസ്റ്റാണ് ഈ മിടുക്കി അടിച്ചെടുത്തത്.ഇതിന് പുറമെ അറബി ഗ്രൂപ്പ് സോംഗ്, ഉറുദു ഗ്രൂപ്പ് സോംഗിലും എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയിലേക്ക് സീറ്റ് ഉറപ്പിച്ചാണ് കലോൽസവ വേദി വിട്ടത്.ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമാണ് ഫൈഹാ ഫാത്തിമ എന്ന ഈ കലാകാരി കാഴ്ച വെച്ചത്.കോരങ്ങാട് ആറ്റു സ്ഥലം എ.ടി നൗഷാദിൻ്റെ യും, നേഹയുടെ യും മകളാണ് ഈ കൊച്ചു മിടുക്കി.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...