താമരശ്ശേരി: ശുദ്ധ വായുവിനും ശുദ്ധജലത്തിനും വേണ്ടി പോരാടുന്ന ജനങ്ങളെ വേട്ടയാടാതെ ഫ്രഷ് കട്ട് മുതലാളിമാരുടെ വേഷം അഴിച്ചു വെക്കാൻ പോലീസും ജില്ലാ ഭരണകൂടവും സർക്കാറും തയ്യാറാവണമെന്ന് ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി ആവശ്യപ്പെട്ടു. മൂന്നാം ദിവസത്തെ ഫ്രഷ് കട്ട് വിരുദ്ധ ജനകീയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വൈര്യമായി ജീവിക്കാനുള്ള ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന് വേണ്ടിയാണ് ഒരു നാട് ഒന്നടങ്കം പോരാടുന്നത്. ജില്ലാ ഭരണകൂടവും പോലീസ് അധികാരികളും ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് ഭരണഘടനാവിരുദ്ധമായ നടപടികളാണ്. ഈ നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതമകറ്റാൻ മുന്നിൽ നിൽക്കേണ്ടവർ തന്നെ ജനങ്ങൾക്ക് മേൽ ദുരിതം വിതക്കുകയാണ്. ജനാധിപത്യ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ശ്രമം നടത്തിയത് പോലീസാണ്. ജില്ലാ ഭരണകൂടം ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് തുറന്നു പ്രവർത്തിക്കാൻ തിടുക്കം കാണിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സ്ഥാപനവും നാട്ടിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പാക്കാൻ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം ദിന സമരപരിപാടിയിൽ തമ്പി പറകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സലീം അണ്ടോണ, ഷാൻ കട്ടിപ്പാറ, ബി.സി ലുഖ്മാൻ ഹാജി, മുനവ്വർ സാദത്ത് പുനത്തിൽ, സുബൈർ വെഴുപ്പൂർ, വി.കെ.എ കബീർ, പിസി പ്രമോദ് പി.സി പ്രമോദ്, വി.പി അഹമ്മദ് കുട്ടി, സാബിത്ത് അബ്ദുല്ല, അഷ്റഫ് കരിങ്കമണ്ണ, എ.കെ അഷ്റഫ് സംസാരിച്ചു. ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വാഗതം പറഞ്ഞു.
No comments:
Post a Comment