അധികാരത്തില്‍ വന്നാല്‍ നെഞ്ചില്‍ ബുള്‍ഡോസറുകള്‍ കയറ്റും - സിന്‍ഹ
ബിഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹക്കെതിരേ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍. ജനങ്ങള്‍, സിന്‍ഹയുടെ വാഹനവ്യൂഹം തടയുകയും ചെരിപ്പും കല്ലും എറിയുകയും ചെയ്തു. ഭൂമിഹാര്‍ നേതാവും മൂന്നുതവണ എംഎല്‍എയുമായ സിന്‍ഹ ഇത്തവണയും സ്വന്തം മണ്ഡലമായ ലഖിസറായില്‍ നിന്നാണ് മല്‍സരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം. മണ്ഡലം സന്ദര്‍ശിക്കാനെത്തിയ സിന്‍ഹയെ ജനങ്ങള്‍ തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ പ്രധാന പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദളിന്റെ (ആര്‍ജെഡി) പിന്തുണയുള്ള ഗുണ്ടകളാണെന്ന് സിന്‍ഹ പറഞ്ഞു. വീണ്ടും അധികാരത്തില്‍ വന്നാല്‍ നെഞ്ചില്‍ ബുള്‍ഡോസറുകള്‍ കയറ്റും എന്നായിരുന്നു സിന്‍ഹയുടെ പ്രതികരണം. സംഭവത്തിന് ശേഷം രോഷാകുലനായ സിന്‍ഹ, ചില ബൂത്തുകളില്‍ ബൂത്ത് പിടിച്ചെടുക്കല്‍ നടന്നതായും പോളിങ് ഏജന്റിനെ ബൂത്തില്‍ നിന്ന് പുറത്താക്കിയതായും ആരോപിച്ചു.
എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായപ്പോള്‍ പോലിസ് ഇടപെടുകയായിരുന്നു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിഹാര്‍ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ലഖിസാരായിയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയായ സിന്‍ഹ, കോണ്‍ഗ്രസിന്റെ അമരേഷ് കുമാറിനെതിരേയാണ് മല്‍സരിക്കുന്നത്. ജാന്‍ സുരാജ് പാര്‍ട്ടിയുടെ സൂരജ് കുമാറും മല്‍സരിക്കുന്നുണ്ട്.
No comments:
Post a Comment