Saturday, November 1, 2025

താമരശ്ശേരി ബിഷപ്പിന് വധഭീഷണി*

താമരശേരി: താമരശേരി രൂപതാ ബിഷപ്പിന് വധഭീഷണി. ബിഷപ്പിന്റെ ഓഫീസിൽ ലഭിച്ച ഊമക്കത്തിലാണ് ബിഷപ്പ്റമിജിയോസ്ഇഞ്ചനാനിയലിനെകൊലപ്പെടുത്തുമെന്ന മുന്നറിയിപ്പുള്ളത്. കത്ത് ഉടൻതന്നെ താമരശേരി പൊലീസിന് കൈമാറി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പ്രാഥമിക വിവരങ്ങൾ പ്രകാരം, ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭീഷണിയുടെ ഉറവിടം കണ്ടെത്തുന്നതിനായി കത്തിലെ കൈപ്പട വിശദമായി പരിശോധിക്കും. സി.സി.ടി.വിദൃശ്യങ്ങൾപരിശോധിക്കാനും നടപടികൾ തുടങ്ങി.

ബിഷപ്പ് റമിജിയോസ്ഇഞ്ചനാനിയൽ നിലവിൽഓസ്ട്രേലിയൻപര്യടനത്തിലാണ്.അതേസമയംരൂപതാഅധികൃതർസംഭവത്തെഅതീവഗൗരവത്തോടെകാണുന്നത്.സുരക്ഷാഏജൻസികളും ദേവാലയ അധികൃതരും ചേർന്ന് സാഹചര്യം നിരീക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണസംഘം ഭീഷണി അയച്ചയാളെയും പിന്നിൽ ഉള്ള ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാൻ ശക്തമായഅന്വേഷണംആരംഭിച്ചിട്ടുണ്ട്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...