Saturday, November 1, 2025

തദ്ദേശ തെരഞ്ഞെടുപ്പ്;ഒരു മുഴം മുന്നേ എറിഞ്ഞു സ്ഥാനാർഥികൾ രംഗത്ത്

താമരശ്ശേരി : പാർട്ടി കൾ അണിയറയിൽ  സ്ഥാനാർഥി ചർച്ചകൾ വ്യാപൃതരായി മുഴുകുന്ന തിനിടയിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടിടങ്ങളിൽ സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള  സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്  കഴിഞ്ഞതോടെ  സ്ഥാനാർത്ഥികൾ രംഗത്ത്എത്തുകയായിരുന്നു.കോൺഗ്രസ് പ്രവർത്തകനും, താമരശ്ശേരി യിലെ ടാക്സി ഡ്രൈവറുമായ റഫീഖ് പള്ളിപ്പുറം ഇരുപതാം വാർഡിലും,
പഞ്ചായത്ത് രണ്ടാം വാർഡിൽ മുഹമ്മദ് (അയമു)കോരങ്ങാടുമാണ്   പ്രചരണ രംഗത്തുള്ളത്.
ഇരുവരും ഏത് മുന്നണിയുടെ സ്ഥാനാർത്ഥി ആണെന്ന് പ്രഖ്യാപനം നടത്തി യിട്ടില്ല. പഞ്ചായത്തിൽ ആകെയുള്ള 22സീറ്റിൽ 12ഉം സംവരണ വാർഡുകൾ ആയി മാറിയപ്പോൾ ജനറൽ സീറ്റിൽ 10സീറ്റ് മാത്രമാണ് ഉള്ളത്.ഇതിൽ മുന്നണി സംവിധാനം, നേതാക്കൾ, ഓരോ വാർഡുകളിലെയും വിജയ സാധ്യത, പിന്നെ ഇതുവരെ മൽസരിക്കാൻ അവസരം ലഭിക്കാതെ പോയ പ്രധാന പ്രവർത്തകർ തുടങ്ങി ഏറെ ചർച്ച കൾക്കിടയിലാണ് ഇരു മുന്നണി കളിൽ പ്രവർത്തനങ്ങൾ നടത്തി വരുന്ന രണ്ടു പേർ മൽസര രംഗത്തു എത്തിയത്.ഏതായാലും ഇരുമുന്നണികളും ഏറെ കരുതലോടെ യാണ് ഇവരുടെ സ്വയം പ്രഖ്യാപിത സ്ഥാനാർഥിത്വം വീക്ഷിക്കുന്നത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...