Wednesday, October 15, 2025

ശാഖയില്‍ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്

ആർഎസ്‌എസ് ശാഖയിലെ ലൈംഗികാതിക്രമത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കോട്ടയം സ്വദേശി അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്തുവന്നു.

തന്നെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നതാണ് വീഡിയോ. NM എന്ന പേരില്‍ നേരത്തെ ആതാഹത്യാകുറിപ്പില്‍ പറഞ്ഞിരുന്ന വ്യക്തി ആർഎസ്‌എസ് നേതാവായ നിധീഷ് മുരളീധരൻ ആണെന്ന് വീഡിയോയില്‍ അനന്തു അജി വ്യക്തമാക്കി.

യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയായ ആർഎസ്‌എസ് നേതാവായ നിധീഷ് മുരളീധരനെതിരെ പൊലിസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മരിച്ച കോട്ടയം സ്വദേശി അനന്തു അജിയുടെ ആത്മഹത്യ കുറിപ്പില്‍ കഴമ്ബുണ്ടെന്ന നിഗമനത്തിലാണ് കേസെടുത്തത്. 'NM' എന്ന പേരിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇപ്പോള്‍ വീഡിയോ പുറത്തുവന്നതോടെ NM ആരെണെന്ന് വ്യക്തമായി. ഇയാളെ വൈകാതെ കസ്റ്റഡിയില്‍ എടുക്കും.
അനന്തു തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ വെളിപ്പെടുത്തിയ NM എന്ന എന്ന വ്യക്തിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. അനന്തുവിന്റെ അമ്മയുടെ ഉള്‍പ്പെടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് കോട്ടയം പൊൻകുന്ന് വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലു വയസുമുതല്‍ പരിസരവാസിയായ ആർഎസ്‌എസുകാരനില്‍ നിന്ന് നിരന്തര ലൈംഗികാതിക്രമത്തിന് വിധേയനായതായി അനന്തു തന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആർഎസ്‌എസ് ശാഖയില്‍ നിന്നടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും, ഒരിക്കലും ഒരു ആർഎസ്‌എസുകാരനുമായും നിങ്ങള്‍ സൗഹൃദത്തിലാവരുതെന്നും അനന്തു വെളിപ്പെടുത്തിയിരുന്നു. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയത്.

നാല് വയസ് മുതല് ആര്.എസ്.എസുകാര് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇത് വിഷാദ രോഗത്തിലേക്ക് അടക്കം നയിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. കഴിഞ്ഞ 15 വര്ഷമായി തെറാപ്പി എടുക്കുന്നുണ്ടെന്നും പല തവണ ആത്മഹത്യ ചെയ്യാന് തോന്നിയിട്ടുണ്ടെന്നും കുറിപ്പില് പറയുന്നു. സജീവ ആര്.എസ്.എസ് പ്രവര്ത്തകനാണ് തന്നെ ലൈംഗികമായി ഉപദ്രവിച്ചതെന്നും ആര്.എസ്.എസ് ക്യാമ്ബില് വെച്ച്‌ ലൈംഗിക വൈകൃതങ്ങള്ക്ക് ഇരയാക്കുന്നത് പതിവാണെന്നും യുവാവ് പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും മംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയത്.

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...