ബാലുശ്ശേരി: ബാലുശ്ശേരിയിലെ ഡയലോഗ് മൊബൈൽ ഷോപ്പിൽ അരക്കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മുൻ മാനേജർക്കെതിരെ പോലീസ് കേസ് എടുത്തു. ഡയലോഗ് മൊബൈൽ ഗാലറി എന്ന സ്ഥാപനത്തിൽ മുൻ മാനേജറായിരുന്ന നടുവണ്ണൂർ സ്വദേശി അശ്വിൻ കുമാറിനെതിരയാണ് (35) പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ഥാപന ഉടമ കൊടുവള്ളി മുള്ളമ്പലത്ത് ഷംസുദ്ദീനാണ് പരാതിക്കാരൻ. 2021 മുതൽ സ്ഥാപനത്തിൽ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇത് പിടികൂടിയ ശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടയ്ക്കുന്നതിനായി ചെക്കുകൾ സ്ഥാപനത്തിന് നൽകിയെങ്കിലും ചെക്കുകൾ മടങ്ങി.
No comments:
Post a Comment