Wednesday, October 15, 2025

വെറും 15 ദിവസം പഞ്ചസാര ഒഴിവാക്കാമോ?; ചർമം തെളിയും, കരളിലെ കൊഴുപ്പ് കുറയും

പഞ്ചസാരയുടെ അമിതമായ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുമെന്ന് നമുക്ക് എല്ലാവർക്കും നന്നായി തന്നെ അറിയാം,എന്നാലും എന്തോ ഒരു ഒഴിവാക്കി ക്കളയാനുളള വിഷമം.അതുകൊണ്ട് തന്നെ ശരീരഭാരം, പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്യാം.അതിനാല്‍ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇപ്പോഴിതാ, രണ്ട് ആഴ്ച പഞ്ചസാര ഒഴിവാക്കിയാലുള്ള ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് സൗരഭ് സേഥി"
 
പഞ്ചസാര ഉപേക്ഷിക്കുന്നത് മുഖത്തെ തടിപ്പ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഡോക്ടർ പറയുന്നു. ഇതിന്റെ ഫലമായി മുഖം മെലിഞ്ഞുവരും. കൂടാതെ, ഭക്ഷണത്തിൽ നിന്ന് പഞ്ചസാര ഒഴിവാക്കുന്നത് വയറിലേയും കരളിലേയും കൊഴുപ്പും കുറയ്ക്കാൻ സഹായിക്കും. കരളിലെ കൊഴുപ്പ് കുറയുന്നതനുസരിച്ച് വയറിലെ കൊഴുപ്പും കുറയാൻ തുടങ്ങുമെന്നാണ് ഡോക്ടർ പറയുന്നത്. ശരീരത്തിൽ കൊഴുപ്പ് നിലനിർത്താൻ കാരണമാകുന്ന ഘടകങ്ങളിൽ ഒന്നാണ് പഞ്ചസാര. അതിനാൽ, പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതോടെ കണ്ണിന് താഴെയുള്ള വീക്കവും തടിപ്പും കുറയും.


പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ച് നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമത്തിനും കാരണമാകും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശനങ്ങൾ മാറി ചർമം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു"
 

No comments:

Post a Comment

"ഒരുമിച്ചു ഗോഥയിലിറങ്ങി മൂവർ സംഘം

കണ്ണൂർ:ഒരേ ക്ലാസിൽ പഠിക്കുന്ന, ഒരു മുറിയിൽ താമസിക്കുന്നമൂവർ സംഘം തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥികൾ. കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിലെ എൽഎൽ...