Wednesday, October 15, 2025

പലർക്കും നിരാശ ബാക്കി യാക്കിവാർഡ് വിഭജനം.

താമരശേരി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പഞ്ചായത്ത് തല വാർഡ് വിഭജനംപലപ്രമുഖരായനേതാക്കളേയും നിരാശ രാക്കി.താമരശ്ശേരിയിൽ നിലവിൽ 19 വാർഡുകൾ പുതുക്കി യതോടെ 22ആയി ഉയർന്നു.ഇതിൽ 12 വാർഡുകൾ സംവരണമായി മാറി.കുടുക്കിലുമ്മാരം എസ്.സി സംവരണമായപ്പോൾ,കെടവൂർ ഈസ്റ്റ്എസ്.സിവനിതസംവരണമായാണ് മാറിയത്.യു.ഡി.എഫിന്റെ പ്രസ്റ്റീജ് സീറ്റുകളിൽ പലതും സംവരണമായി മാറിയതോടെ പാർട്ടിയിലെ പ്രമുഖ രായ പലരും മൽസര രംഗത്തു നിന്നും വിട്ടു നിൽക്കാൻ നിർബന്ധിത രായി.
ഇതെ തരത്തിൽ തന്നെയാണ് കട്ടിപ്പാറ,പുതുപ്പാടിപഞ്ചായത്തുകളിലും . കട്ടിപ്പാറ യിൽ ആകെയുള്ള 15ൽ  ഏഴ് എണ്ണം മാത്രമാണ് ജനറൽ സീറ്റ്.12ഉം സംവരണമായി മാറിയതോടെ പലരും തെരഞ്ഞെടുപ്പ് മോഹം അവസാനിച്ചു.വാർഡ് വിഭജനം പുറത്തു വന്നതോടെ സ്ഥാനാർഥി കളെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് പാർട്ടി നേതൃത്വം.

No comments:

Post a Comment

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സ...