താമരശ്ശേരി ഗ്രാമ പഞ്ചായത്ത് യു ഡി എഫ് ഭരണ സമിതിയുടെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ എൽ ഡി എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ചു. നാൽപ്പത് വർഷത്തെ തുടർച്ചയായ യു ഡി എഫ് ഭരണത്തിൽ പഞ്ചായത്ത് വികസന മുരടിപ്പിലാണ്. 2020 ലെ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. സമരത്തിന് മുന്നോടിയായി പഞ്ചയത്തിലുടനീളം മൂന്നു ദിവസം നീണ്ടു നിന്ന ജന മുന്നേറ്റ ജാഥ സംഘടിപ്പിച്ചിരുന്നു.
പഞ്ചായത്ത് ഓഫീസ് വളയൽ സമരം അർ ജെ ഡി നേതാവ് സലിം മടവൂർ ഉദ്ഘാടനം ചെയ്തു.പി ഉല്ലാസ് കുമാർ അധ്യക്ഷത വഹിച്ചു .എ പി മുസ്തഫ ,പി സി അബ്ദുറഹീം എന്നിവർ സംസാരിച്ചു. ടി കെ അരവിന്ദാക്ഷൻ സ്വാഗതവും പി സി അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു. എൽ ഡി എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തിയാണ് സമരത്തിനെതിയത്.
No comments:
Post a Comment