Saturday, October 4, 2025

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ വലവീശുന്ന വന്‍ മാഫിയ. നിരവധി സ്‌കൂള്‍ കുട്ടികള്‍ ഇവരുടെ കെണിയില്‍ അകപ്പെട്ടു

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി വലവീശുന്ന വന്‍ മാഫിയ പിടിമുറുക്കുന്നു. നിരവധി സ്‌കൂള്‍ കുട്ടികള്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയതായാണ് വിവരം.


ഡേറ്റിങ് ആപ്പ് വഴിയാണ് ഏജന്റുമാര്‍ കുട്ടികളുമായി ബന്ധപ്പെടുന്നത്. ഒരു കൗതുകത്തിനും പോക്കറ്റ് മണിക്കും വേണ്ടി ഇവരുടെ വലയില്‍ വീഴുന്ന കുട്ടികളെ പിന്നീട് വീഡിയോ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കുന്നത്.


പീഡന ദൃശ്യങ്ങള്‍ ടെലഗ്രാം വഴി വില്‍പ്പന നടത്തുന്നുമുണ്ട്. 18 വയസിന് താഴെയുള്ളവര്‍ക്ക് നിയമപരമായി ആപില്‍ കയറാനാകില്ലെന്നിരിക്കെ മാതാപിതാക്കളുടെ മൊബൈലില്‍ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ചാണ് കുട്ടികള്‍ ഇത്തരം ആപ്പുകളില്‍ കയറിക്കൂടുന്നത്.

മല്ലു ഗേ ഹബ് എന്ന പേരിലുള്ള ഈ ടെലഗ്രാം ഗ്രൂപ്പില്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. ഈ ഗ്രൂപ്പില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയാണ്. റേപ് വീഡിയോ ഉണ്ട്. ഡിഎം ചെയ്യൂ. എത്ര പണം വേണമെന്നതടക്കം പറയുന്നുണ്ട്.




സ്വന്തമായി മൊബൈലില്ലാത്തവര്‍ മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗിച്ചാണ് ആപ്ലിക്കേഷനില്‍ കയറുക. ആവശ്യമുള്ളപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ഇവര്‍ ഉപയോഗം കഴിഞ്ഞാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യും. അതിനാല്‍ തന്നെ മാതാപിതാക്കള്‍ ഇക്കാര്യം അറിയുകയുമില്ല.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വന്‍ മാഫിയാണ് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഉള്ളത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ഇരകളെ തേടുന്നതും അകപ്പെടുത്തുന്നതും. അടിമകളായി കഴിഞ്ഞാല്‍ ലഹരിവില്‍പ്പനയ്ക്കുള്ള കാരിയര്‍ ആയും ഇവരെ ഉപയോഗിക്കുന്നുണ്ട്


ഗ്രൈന്‍ഡര്‍ ഡേറ്റിങ് വഴിയാണ് ചൂഷണം. ജിആര്‍ എന്ന ചുരുക്കപ്പേരിലാണ് ഈ ആപ് ചെറുപ്പക്കാരില്‍ അറിയപ്പെടുന്നത്. ആപ്പില്‍ കയറുന്നവരുമായി ആദ്യം പരിചയം സ്ഥാപിക്കും. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പണം വാഗ്ദാനം ചെയ്യും.

ചെറിയ ആണ്‍കുട്ടികളെ ലൈംഗികആവശ്യത്തിനായി തേടുന്നയാളും ഇരയും തമ്മിലുള്ള ഫോണ്‍ സംഭാഷണം ഇപ്പോള്‍ പുറത്തായിട്ടുണ്ട് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കുട്ടി പറയുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയാകാത്തവരെയാണ് വേണ്ടതെന്ന് ഇയാള്‍ പറയുന്നു.ഈ സംഭാഷണം നീണ്ടു പോവുകയും വലിയ തുക ഓഫർ ചെയ്ത് വലിയിഅകപ്പെടുത്തുകയുമാണ് ചെയ്തത് 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...