Saturday, October 4, 2025

ഓണം ബംബർ;"ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. -ലതീഷ്"

കൊച്ചി: ഓണം ബമ്പർ ഒന്നാം സമ്മാനം താൻ വിറ്റ ടിക്കറ്റിനെ തേടിയെത്തിയ സന്തോഷം പങ്കുവെച്ച് നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷ്.ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാൻ ആളുകൾ കൂടും- ലതീഷ് സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ താൻ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റ് പോയെന്ന് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓർമ്മയില്ലെന്നും ഇത്രയും വലിയ ആഘോഷം സ്വപ്നത്തിൽ പോലും താൻ വിചാരിച്ചിരുന്നില്ലെന്നും ലതീഷ് പറഞ്ഞു.ഇതിനിടെ സുഹൃത്തുക്കളും ലതീഷിന്റെ സന്തോഷത്തിൽ പങ്കുചേർന്നു. എല്ലാം പ്രതീക്ഷിച്ച പോലെയായിരുന്നുവെന്ന് ലതീഷിന്റെ സുഹൃത്തുക്കൾ പറയുന്നു. 'രാവിലെ വിളിച്ച് പറഞ്ഞതാണ്, ജബ്ബാറെ ലഡു വേണ്ട, 500 പഫ്സ് ഏൽപ്പിക്കണം, ചെണ്ടക്കാരെ ഏൽപ്പിക്കണം... ജബ്ബാറെ നമ്മക്കന്നെ ലോട്ടറി അടിക്കുമെന്ന്. പുതിയ ഷർട്ട് ഇടണമെന്ന് ഞാനും ലതീഷിനോട് പറഞ്ഞുവെന്ന്'- ലതീഷിന്റെ സുഹൃത്ത് ജബ്ബാർ പറയുന്നു."
 

ലോട്ടറി ഏജന്റ് ആയ ലതീഷിന്റെ പക്കൽ നിന്നാണ് അജ്ഞാത ഭാഗ്യവാൻ ലോട്ടറി വാങ്ങിച്ചിരിക്കുന്നത്. ആരാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തമാണ്. ലതീഷിനും അറിയില്ലെന്നാണ് പറയുന്നത്. വൈറ്റിലയിലെ ഭഗവതി ഏജൻസിയിൽ നിന്ന് പോയ ടിക്കറ്റിനാണ് ഇത്തവണ ഓണം ബമ്പർ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. പാലക്കാട് നിന്ന് തിരുവനന്തപുരം വഴിയാണ് ടിക്കറ്റ് കൊച്ചിയിൽ എത്തുന്നത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ 25-ാം വാർഷികത്തിലാണ് 25 കോടി അടിക്കുന്നത്. മൂന്നാം സമ്മാനമായ 50 ലക്ഷവും ഭഗവതി ഏജൻസിയിൽ നിന്ന് പോയ ടിക്കറ്റിനാണ്.

പല ആളുകളും വിളിക്കുന്നുണ്ട്. എന്നാൽ ആളാരാണെന്ന് അറിയില്ല. നെട്ടൂരിൽ ഉള്ള ആൾ ആരെങ്കിലും ആയിരിക്കാം. ഇത്രയും ആൾക്കൂട്ടം കണ്ടാൽ അവര് തന്നെ പേടിച്ചു പോകും. കുറച്ചു കഴിഞ്ഞ് അറിയാം. കടയിൽ നിന്ന് ടിക്കറ്റ് വാങ്ങുന്നവരൊക്കെ നെട്ടൂരിലുള്ളവരാണ്. എന്നോടുള്ള ഇഷ്ടം കൊണ്ട് എടുക്കുന്നവരാണ്. 1200-നടുത്ത് ടിക്കറ്റാണ് വിറ്റത്. അതിൽ ഒന്നാണ് ഇപ്പോൾ ബമ്പർ അടിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പ് കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചതാണ്. എത്രയും പെട്ടെന്ന് തന്നെ ഭാഗ്യശാലിയെ കണ്ടെത്താനാകട്ടെ- ലതീഷ് പറയുന്നു."
 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...