Saturday, October 4, 2025

ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി കടകളിൽ പോലീസ് പരിശോധന; പണവും ഫോണുകളും പിടികൂടി*

താമരശ്ശേരി: കേരള ലോട്ടറിക്ക് സമാനമായി ഒറ്റയക്കചൂതാട്ട എഴുത്തു ലോട്ടറി വിൽപ്പന നടത്തുന്ന കടകളിൽ താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിൽ പണവും, ചൂതാട്ടത്തിന് ഉപയോഗിക്കുന്ന ഫോണുകളും പിടികൂടി. അമ്പായത്തോട് മിച്ചഭൂമിക്ക് സമീപമുള്ള കടയിൽ നിന്നും 20520 രൂപയും ഫോണും, രാജലക്കി സെൻ്ററിൽ നിന്നും 2500 രൂപയും പിടികൂടി.

നാലു കടകളിലാണ് ഇന്നലെ പരിശോധന നടന്നത്. താമരശ്ശേരി ഡിവൈഎസ്പി ചന്ദ്രമോഹൻ്റെ നിർദ്ദേശപ്രകാ ക്രൈം സ്കോഡും, താമരശ്ശേരി പോലീസും ചേർന്നാണ് പരിശോധന നടത്തിയത്.വാട്സാപ്പിൽ ഗെയിമിംഗ് ഗ്രൂപ്പുകൾ ഉപയോഗിച്ചാണ് ഇടപെടലുകൾ നടത്തി വരുന്ന ത് 

 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...