Wednesday, October 22, 2025

മരം ഒടിഞ്ഞു വീണു, വീടിന് ഭാഗിക കേട് പാട്

താമരശേരി :ശക്തമായ മഴയില്‍  മരം ഒടിഞ്ഞ് വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.  കോരങ്ങാട് വാപ്പനാംപൊയിൽ അബ്ദുൽ സമദിന്റെ വീടിന് മുകളിലേക്കാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ റബ്ബർ മരം ഒടിഞ്ഞുവീണത്. 
അതേസമയം ഇതേ പറമ്പിലെ മരം മുറിഞ്ഞു വീണ്  വാപ്പനാംപൊയിൽ ഫസ്‌നയുടെനിർമ്മാണത്തിലിരിക്കുന്ന വീടിന്റെ കെഎസ്ഇബി ഇലക്ട്രിക്  മീറ്റർ ബോർഡും തകർന്നു.അപകടത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നിരന്തരം ആവശ്യപ്പെട്ടെങ്കിലും മുറിച്ചുമാറ്റാൻ   തയ്യാറായില്ലെന്ന് ആരോപണമുണ്ട്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...