Wednesday, October 22, 2025

ഫ്രഷ് കട്ട്;സമരത്തിനിടെ സാമൂഹ്യ വിരുദ്ധര്‍ നുഴഞ്ഞ് കയറി ,തീയിട്ടത് ഫാക്ടറി ഉടമകളുടെ ഗുണ്ടകള്‍, സമരസമിതി ചെയര്‍മാൻ

താമരശ്ശേരി:  ഫ്രഷ് കട്ട് അറവ് മാലിന്യസംസ്കരണ യൂണിറ്റിനെതിരായ സമരത്തില്‍ സാമൂഹ്യ വിരുദ്ധർ നുഴഞ്ഞ് കയറിയെന്ന് സമരസമിതി ചെയർമാൻ ബാബു കുടിക്കില്‍ 
എസ്ഡിപിഐയാണ് അക്രമം നടത്തിയതെന്ന് വിശ്വസിക്കുന്നില്ല. ഫാക്ടറി നശിപ്പിച്ചത് സമരക്കാർ അല്ലെന്നും ഫ്രഷ്കട്ട് മുതലാളിമാരുടെ ഗുണ്ടകളായിരിക്കാം തീയിട്ടതെന്നും ബാബു കുടിക്കില്‍ ഒരു  പ്രമുഖ ചാനലിനോട് പറഞ്ഞു.

ഒരിക്കലും അക്രമാസക്തമാകേണ്ട സമരമായിരുന്നില്ല ഇത് . കുട്ടികളും അമ്മമാരും വൃദ്ധന്മാരുമടക്കമുള്ളവർ സമരത്തിലുണ്ടായിരുന്നു. ജനാധിപത്യ രീതിയിലായിരുന്നു സമരം നടത്തിയിരുന്നത്, ആരൊക്കെയോ മനഃപൂർവ്വം പ്രശ്നം സൃഷ്ടിക്കാനായി നുഴഞ്ഞുകയറിയിട്ടുണ്ട്. ഫ്രഷ്കട്ടിന് ശത്രുകള്‍ ഒരുപാട് പേർ പുറത്ത് ഉണ്ട്. മറ്റൊരു പ്ലാൻ്റ് വരാതിരിക്കാൻ ശ്രമിക്കുന്നവരാണ് ഫ്രഷ്കട്ട്
മാനേജ്മെൻ്റ് എന്നും ബാബു കുടിക്കില്‍ വ്യക്തമാക്കി.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...