Wednesday, October 22, 2025

ഫ്രഷ് കട്ട് സംഘർഷം;28 സമരസമിതി പ്രവർത്തകരെ പ്രതിചേർത്തു.

താമരശ്ശേരി : ഫ്രഷ് കട്ട് സംഘർഷത്തിൽ ജീവനക്കാരന്റെ പരാതിയിൽ വീണ്ടും കേസ്.സ്ഥാപനത്തിലെ ജീവനക്കാരൻ രാജിൻന്റെ പരാതിയിലാണ് സമരസമിതി പ്രവർത്തകരായ 28 പേരെ പ്രതിചേർത്തത്.  കമ്പി വടികളും മാരകായുധങ്ങളും ഉപയോഗിച്ച് ജീവനക്കാരെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആർ. പരുക്കേറ്റ രാജിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

 ഫ്രഷ് കട്ട് സമരത്തിൽ 6 എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പ്രതി പട്ടികയിൽ ഉള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് താമരശ്ശേരി പൊലീസ്. 
കരിമ്പാലൻകുന്നിലെ വീട്ടുകളിൽ പ്രതികളെ തിരഞ്ഞുള്ള അന്വേഷണത്തിന്റെ ഭാഗമായി വ്യാപക റെയ്ഡ് നടന്നു.

കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് റെയ്ഡ് നടന്നത്. 300 ൽ അധികം പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പൊലീസ് ശേഖരിച്ച മറ്റു ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...