ജനകീയ സമരത്തിന് ഐക്യദാർഢ്യം
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഇറച്ചി മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ ജനകീയ സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും തീവെപ്പിലും എസ്‌ഡിപിഐയെ വലിച്ചിഴക്കാനുള്ള സി.പി.എം. ജില്ല സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയെ എസ്‌ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുന്നു. ഇത് ജനകീയ സമരങ്ങളോട് സി.പി.എം പുലർത്തിപ്പോരുന്ന അസഹിഷ്ണുതയുടെ ഭാഗമാണ്.
കേസിലെ ഒന്നാം പ്രതി ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റാണെന്ന വസ്തുത ഈ പ്രസ്താവനക്ക് പിന്നിലെ ഗൂഢാലോചനയെയും അജണ്ടയെയും വ്യക്തമാക്കുന്നതാണ്. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ പങ്കെടുത്ത സാഹചര്യത്തിൽ
പോലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അടിച്ചമർത്തുകയും ഫ്രഷ് കട്ട് മാനേജ്മെന്റിന് സംരക്ഷണം നൽകുകയുമാണ് ഇപ്പോൾ ചെയ്യുന്നത് . ഇതേ സമീപനമാണ് കോതിയിലും ആവിക്കൽ തോടിലുമുള്ള സമരങ്ങളിൽ സി.പി.എം സ്വീകരിച്ചത്.
ജനങ്ങളുടെ ശുദ്ധ വായുവിനും ശുദ്ധ ജലത്തിനും വേണ്ടി നടക്കുന്ന സമരത്തോടുള്ള ഈ സി.പി.എം നിലപാട് ജനവിരുദ്ധമാണെന്ന് എസ്‌ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു.
ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ സമരത്തോടൊപ്പം എസ്‌ഡിപിഐ ഉറച്ചുനിൽക്കും. ഫ്രഷ് കട്ട് സമരത്തെ ചോരയിൽ മുക്കി അട്ടി മറിക്കാനും പ്ലാന്റിന് തീയിട്ട് ഭീകരത സൃഷ്ടിക്കാനും ശ്രമിച്ചതിന് പിന്നിലുള്ളവരെ കണ്ടെത്തണം. ജനവാസ മേഖലയിൽ നിന്ന് ഈ പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും, ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഇറച്ചി മാലിന്യ പ്ലാന്റിനെതിരായ ജനകീയ സമരത്തിനോട് പാർട്ടി ഐക്യപ്പെടുന്നതായും
സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റുമാരായ ജലീൽ സഖാഫി, വാഹിദ് ചെറുവറ്റ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ ഷെമീർ, എ പി നാസർ, സെക്രട്ടറി അബ്ദുൾ ഖയും, ട്രഷറർ കെ കെ നാസർ മാസ്റ്റർ,ഷറഫുദ്ദീൻ പി പി, നൗഷാദ് ബി, കബീർ കെ കെ, ഷാനവാസ് മാത്തോട്ടം തുടങ്ങിയവർ സംബന്ധിച്ചു
No comments:
Post a Comment