താമരശേരി: ഫ്രഷ് കട്ട് സംഘർഷത്തില്‍ രണ്ട് പേർ കസ്റ്റഡിയില്‍. ആം ആദ്മി പ്രവർത്തകനും, സമരസമിതി പ്രവർത്തകനുമായ താമരശ്ശേരി സ്വദേശി ബാവൻകുട്ടി(71), റഷീദ് (53) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
മറ്റ് പ്രതികളെല്ലാം ഒളിവിലാണ്.സംഘർഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ടി മെഹറൂഫ് ഉള്‍പ്പെടെയുള്ളവർക്കെതിരെയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. എട്ട് കേസുകളിലായി 356 പേരാണ് പ്രതികള്‍.
ഇന്നലെ രാത്രി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വീടുകളില്‍ പൊലിസ് പരിശോധനയ്ക്ക് എത്തിയിരുന്നു. അതേസമയം പൊലീസ് അന്വഷണം തുടരുന്നതിനിടെ രാഷ്ട്രീയ വാഗ്വാദവും മുറുകുകയാണ്. അതിക്രമത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന സിപിഐഎം വാദം ആവർത്തിച്ച് ജില്ലാ സെക്രട്ടറി എം മെഹബൂബ് രംഗത്തെത്തി. അതേസമയം, സംഘർഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കരുതാൻ ആകില്ലെന്നും സ്ഥാപന ഉടമകളുടെ ഗുണ്ടകളായിരിക്കാം എന്നുമാണ് സമരസമിതി നേതാവ് ബാബുവിന്റെ പ്രതികരണം.
സി.പി.എം പ്രതികരണത്തിനെതിരെ ശക്തമായ വെല്ലുവിളി ഉയർത്തി എസ്.ഡി.പി.ഐ രംഗത്തെത്തി.ഇത് ജനകീയ സമരങ്ങളോട് സി.പി.എം പുലർത്തിപ്പോരുന്ന അസഹിഷ്ണുതയുടെ ഭാഗമാണ്.
കേസിലെ ഒന്നാം പ്രതി തന്നെ ഡി.വൈ.എഫ്.ഐബ്ലോക്ക് പ്രസിഡന്റാണെന്ന വസ്തുത ഈ പ്രസ്താവനക്ക് പിന്നിലെ ഗൂഢാലോചനയെയും അജണ്ടയെയും വ്യക്തമാക്കുന്നതാണ്. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവർ പങ്കെടുത്ത സാഹചര്യത്തിൽ
പോലീസിനെ ഉപയോഗിച്ച് ജനകീയ സമരത്തെ അടിച്ചമർത്തുകയും ഫ്രഷ് കട്ട് മാനേജ്മെന്റിന് സംരക്ഷണം നൽകുകയുമാണ് ഇപ്പോൾ ചെയ്യുന്നത് . ഇതേ സമീപനമാണ് കോതിയിലും ആവിക്കൽ തോടിലുമുള്ള സമരങ്ങളിൽ സി.പി.എം സ്വീകരിച്ചതെന്നും ഇവരുടെ യൊക്കെ നിലപാട് ആർക്കൊപ്പം ആണെന്നും എല്ലാ വരും മനസിലാക്കി കഴിഞ്ഞെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി.
No comments:
Post a Comment