താമരശേരി :അമ്പായത്തോട് ഇറച്ചിപ്പാറയിൽ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രം അക്രമിച്ചതുമായി ബന്ധപ്പെട്ട് സമരക്കാരെ വിമർശിക്കുന്നവർക്ക് മറുപടിയുമായി താമരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സൗദ ബീവി.
'വിമർശിക്കുന്നവരോടും, കുറ്റപ്പെടുത്തുന്നവരോടും,
ഫ്രഷ് കട്ടിലേക്ക് നിങ്ങൾ പോയി കാര്യങ്ങൾ മനസിലാക്കണമെന്ന സാഹസത്തിനു മുതിരണമെന്ന് പറയുന്നില്ല. എങ്കിലും അതിന്റെ ഒരു 100 മീറ്റർ ദൂരെ, അര മണിക്കൂർ മാസ്കില്ലാതെ നിൽക്കാൻ നിങ്ങൾക്ക് കഴിയുമോ? മൂക്കിന്റെ പാലം പൊളിഞ്ഞു പോകുന്ന പാകത്തിൽ രൂക്ഷ ഗന്ധം നിങ്ങളുടെ മൂക്കിലേക്ക് തുളച്ചു കയറി നിങ്ങൾ തിരിഞ്ഞോടുമെന്ന് ഞാൻ ആണയിടുന്നു.'- സൗദ ബീവിപറഞ്ഞു"
കോഴി വേസ്റ്റിനേക്കാൾ മാലിന്യം പേറുന്ന മനുഷ്യ രൂപം കൊണ്ട ചില പിശാചുക്കളുടെ ലാഭക്കൊതിയുടെ ഇരകളുടെ ദീന രോദനം മനസ്സിൽ നിന്നും മായുന്നേയില്ലെന്ന് സൗദ ബീവി പറയുന്നു.
അശാന്തിയുടെയും, അനീതിയുടെയും ദുർഗന്ധത്തിനു മേൽ നീതിയുടെയും ശാന്തിയുടെയും പേമാരി വർഷിക്കുക തന്നെ ചെയ്യുമെന്നുംവൈസ് പ്രസിഡൻ്റ് പറഞ്ഞു.
ചിത്രം -താമരശേ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൗദ ബീവി
No comments:
Post a Comment